പിഎസ്ജിയിലെ ക്യാപ്റ്റൻസി വിവാദം,സൂപ്പർ താരം ഗാൾട്ടിയർക്ക് വിശദീകരണം നൽകി!

കഴിഞ്ഞ കോപ ഡി ഫ്രാൻസ് മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു വിജയിച്ചിരുന്നത്. സൂപ്പർ താരം കിലിയൻ എംബപ്പേ 5 ഗോളുകൾ മത്സരത്തിൽ നേടിയിരുന്നു. മാത്രമല്ല ആ മത്സരത്തിൽ പിഎസ്ജിയുടെ ക്യാപ്റ്റനായ മാർക്കിഞ്ഞോസ്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിരുന്നത് കിലിയൻ എംബപ്പേ തന്നെയായിരുന്നു.

അതായത് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം എംബപ്പേക്ക് നൽകി എന്നുള്ള കാര്യം പിഎസ്ജി പരിശീലകൻ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പിഎസ്ജി സൂപ്പർതാരമായ പ്രിസണൽ കിമ്പമ്പേ രംഗത്ത് വന്നിരുന്നു. തന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് തന്റെ അറിവോടുകൂടിയല്ല എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പരസ്യമായി കൊണ്ട് കിമ്പമ്പേ പറഞ്ഞിരുന്നത്.

ഇത് വിവാദമായതോടുകൂടി കിമ്പമ്പേ പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർക്ക് വിശദീകരണം നൽകിയിട്ടുണ്ട്.Rmc സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ കിമ്പമ്പേ എന്തൊക്കെയാണ് പരിശീലകനോട് പറഞ്ഞത് എന്നുള്ളത് അവ്യക്തമാണ്. എന്നിരുന്നാലും ക്ലബ്ബിലെ ക്യാപ്റ്റൻസി വിവാദങ്ങൾക്ക് വിരാമമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിഎസ്ജിയുടെ ക്യാപ്റ്റനായി കൊണ്ട് മാർക്കിഞ്ഞോസ്‌ തന്നെ തുടരും. അതിന് താഴെ നാല് വൈസ് ക്യാപ്റ്റൻമാരാണ് ഉണ്ടാവുക.എംബപ്പേ,കിമ്പമ്പേ,വെറാറ്റി,സെർജിയോ റാമോസ് എന്നിവരാണ് വൈസ് ക്യാപ്റ്റൻമാർ.ഇവർക്കിടയിൽ ഒരു കൃത്യമായ ഓർഡർ നിശ്ചയിച്ചിട്ടില്ല. അതായത് മാർക്കിഞ്ഞോസിന്റെ അഭാവത്തിൽ ഈ നാല് പേരിൽ ആര് വേണമെങ്കിലും ക്യാപ്റ്റൻ സ്ഥാനം വഹിക്കാം എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർക്ക് ക്യാപ്റ്റൻ സ്ഥാനങ്ങളിൽ യാതൊരുവിധ റോളുമില്ല. അത് അവരുടെ ആരാധകർക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. പുതിയ പരിഷ്കാരത്തിൽ കിലിയൻ എംബപ്പേക്ക് കൂടുതൽ പ്രാധാന്യം പിഎസ്ജി നൽകുന്നു എന്നാണ് വിമർശകർ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *