പിഎസ്ജിയാണ് ബെസ്റ്റ് ക്ലബ്,എംബപ്പേ ഈ ക്ലബ്ബിനെ വേദനിപ്പിക്കില്ല:പ്രസിഡന്റ്‌

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഒരിക്കൽ കൂടി ട്രാൻസ്ഫർ മാർക്കറ്റുകളിൽ സജീവമാവുകയാണ്. അദ്ദേഹവുമായി റയൽ മാഡ്രിഡ് എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നുള്ള കാര്യം ഫൂട്ട്മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ എംബപ്പേയുടെ ക്യാമ്പ് തന്നെ അത് നിഷേധിച്ചിരുന്നു.അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുമോ റയൽ മാഡ്രിഡിലേക്ക് പോകുമോ എന്നുള്ളതൊക്കെ ഇപ്പോഴും അവ്യക്തമായ കാര്യമാണ്.

ഏതായാലും കിലിയൻ എംബപ്പേയുടെ കാര്യത്തിലുള്ള തങ്ങളുടെ നിലപാട് പിഎസ്ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരമാണ് എംബപ്പേയെന്നും അദ്ദേഹം ഇവിടെത്തന്നെ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്നുമാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ കാര്യങ്ങൾ ഒന്നും ഒളിച്ചുവെക്കാൻ പോകുന്നില്ല. തീർച്ചയായും എംബപ്പേ ഇവിടെ തുടരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.ലോകത്തെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്.എംബപ്പേയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ക്ലബ്ബ് പിഎസ്ജി തന്നെയാണ്.എല്ലാത്തിന്റെയും സെന്റർ അദ്ദേഹമാണ്.എനിക്ക് അദ്ദേഹവുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്.ഒരു താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും അങ്ങനെ തന്നെയാണ്.ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു, അദ്ദേഹത്തിന് എഗ്രിമെന്റ് ഉണ്ട് എന്നാണ് എംബപ്പേ പറഞ്ഞത്. ഒപ്പുവെച്ചതിനേക്കാൾ കൂടുതൽ ജെന്റിൽമാൻ അഗ്രിമെന്റ് ആണ് ഞങ്ങൾക്കിടയിൽ ഉള്ളത്. ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഒന്നും നടക്കുന്നില്ല.അദ്ദേഹം ഇപ്പോഴും യുവതാരമാണ്.ഞങ്ങൾക്കൊപ്പം ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പം ഒരുപാട് കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് ഇനിയും സാധിക്കും. ലോകത്തെ ഏറ്റവും മികച്ച ട്രെയിനിങ് സെന്ററും ഏറ്റവും മികച്ച പരിശീലകനും ഇപ്പോൾ അദ്ദേഹത്തിനൊപ്പം ഉണ്ട്.ഞങ്ങൾക്ക് ഒരുപാട് പ്രധാനപ്പെട്ട മത്സരങ്ങൾ വരാനിരിക്കുന്നു. എനിക്ക് ഇപ്പോൾ എല്ലാവരോടും പറയാനുള്ളത് എംബപ്പേയെ വെറുതെ വിടൂ എന്നാണ്.എനിക്ക് അദ്ദേഹത്തിൽ കോൺഫിഡൻസ് ഉണ്ട്.ക്ലബ്ബിനെ വേദനിപ്പിക്കുന്ന ഒന്നും തന്നെ അദ്ദേഹം ചെയ്യില്ല. ഞങ്ങളെല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണ് “പിഎസ്ജി പ്രസിഡന്റ് പറഞ്ഞു.

ഈ സീസണിലും തകർപ്പൻ പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്.എന്നാൽ എംബപ്പേ തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും എടുക്കാത്തത് എല്ലാവരെയും ആശങ്കാകുലരാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *