പിഎസ്ജിക്ക് മുട്ടൻ പണി വരുന്നു,ഡെമ്പലെ ഉൾപ്പെടെയുള്ള നാല് സൂപ്പർതാരങ്ങളെ വിലക്കിയേക്കും!
ഫ്രഞ്ച് ലീഗിൽ നടന്ന കഴിഞ്ഞ ക്ലാസിക്കോ പോരാട്ടത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ പിഎസ്ജി പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർ താരമായ ഗോൺസാലോ റാമോസ് ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ഹക്കീമി,കോലോ മുവാനി എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.പിഎസ്ജിയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
എന്നാൽ ഈ വിജയം ആഘോഷിക്കുന്നതിനിടെ വളരെ മോശമായ രീതിയിലുള്ള ചാന്റുകൾ ചില പിഎസ്ജി താരങ്ങൾ പാടിയിട്ടുണ്ട്. അതായത് മാഴ്സേ ആരാധകരുടെയും അവിടുത്തെ ജനങ്ങളുടെയും അമ്മമാരെ അധിക്ഷേപിച്ചു കൊണ്ടുള്ള ചാന്റ് ആണ് ഇവർ മുഴക്കിയിട്ടുള്ളത്.ഡെമ്പലെ,ഹക്കീമി,കോലോ മുവാനി,കുർസാവ എന്നീ നാല് പിഎസ്ജി താരങ്ങളാണ് ചാന്റ് ചെയ്തിട്ടുള്ളത്. ഇത് വലിയ വിവാദമായിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
A little viewing pleasure before going to sleep! 📺
— Paris Saint-Germain (@PSG_English) September 24, 2023
The highlights from the great Parisian victory 4️⃣ – 0️⃣ in #LeClassique 🆚 Marseille! ❤️💙#PSGOM pic.twitter.com/lo1x8argG3
ഇതിന്റെ വീഡിയോ ഫൂട്ടേജുകൾ രംഗത്ത് വന്നതിനാൽ ഈ നാല് താരങ്ങൾക്കും പണി കിട്ടാൻ തന്നെയാണ് സാധ്യത.ഇവരെ മത്സരങ്ങളിൽ നിന്നും വിലക്കാൻ സാധ്യതയുണ്ട്. മാത്രമല്ല പിഎസ്ജി ആരാധകർക്കെതിരെയും കടുത്ത നടപടി ഉണ്ടാകും. ഈ മത്സരത്തിനിടെ ഹോമോഫോബിക് ആയിട്ടുള്ള മുദ്രാവാക്യങ്ങൾ പിഎസ്ജി ആരാധകർ മുഴക്കിയിരുന്നു.ഇക്കാര്യത്തിലും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. ഫ്രാൻസിലെ സ്പോർട്സ് മിനിസ്റ്റർ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പിഎസ്ജി ആരാധകർക്ക് ഇത്തവണയും പണി കിട്ടാൻ തന്നെയാണ് സാധ്യത.
നിലവിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി മൂന്നാം സ്ഥാനത്താണ് ഉള്ളത്.6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് ആണ് അവരുടെ സമ്പാദ്യം. ഇനി അടുത്ത ക്ലർമോന്റ് ഫൂട്ടാണ് അവരുടെ എതിരാളികൾ. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ വമ്പൻമാരായ ബൊറൂസിയയെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചിരുന്നു.