പിഎസ്ജിക്ക് ഏറ്റവും ആവശ്യമായത് എന്ത്? മാർക്കിഞ്ഞോസ് പറയുന്നു!
ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ പിഎസ്ജി ഈ സീസണിൽ മികച്ച രൂപത്തിൽ തന്നെയാണ് കളിക്കുന്നത്. ലീഗ് വണ്ണിലെ എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് പിഎസ്ജി കുതിപ്പ് തുടരുകയാണ്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താനും പിഎസ്ജിക്ക് സാധിച്ചിരുന്നു. ഏതായാലും പിഎസ്ജി എന്ന താരസമ്പന്നമായ ടീമിന് ഏറ്റവും ആവിശ്യമുള്ള കാര്യങ്ങൾ ഇപ്പോൾ ടീമിന്റെ നായകനായ മാർക്കിഞ്ഞോസ് തുറന്ന് പറഞ്ഞിട്ടുണ്ട്. ടീം സ്പിരിറ്റും ഐക്യവുമാണ് ഏറ്റവും കൂടുതൽ വേണ്ടത് എന്നാണ് മാർക്കിഞ്ഞോസ് അഭിപ്രായപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Marquinhos Opens Up on the Importance of Unity Within PSG This Season https://t.co/BcXEymk0tu
— PSG Talk (@PSGTalk) October 2, 2021
” ടീം സ്പിരിറ്റാണ് പിഎസ്ജിക്ക് വേണ്ടത്. അതാണ് ഞങ്ങളെ ഓരോ കോമ്പിറ്റീഷനിലും മുന്നോട്ട് നയിക്കുന്നത്.കൂടാതെ ഞങ്ങൾക്ക് സമയം ആവിശ്യമുണ്ട്. ഇതിന് പുറമേ ഐക്യവും പരിശീലനവും വിനയവും ആവിശ്യമാണ്.കൂടാതെ എല്ലാ താരങ്ങൾക്കും അവരുടെ ബെസ്റ്റ് പ്രകടനം പുറത്തെടുക്കാൻ വേണ്ടി എന്താണോ ആവിശ്യം അതും ഞങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.ഞങ്ങൾ ഓരോത്തരും പരസ്പരം കൃത്യമായി മനസ്സിലാക്കണം.പതിയെ പതിയെ അത് സംഭവിക്കും.ഈ സീസണിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത് ” മാർക്കിഞ്ഞോസ് പറഞ്ഞു.
ഇനി റെന്നസിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ലീഗിൽ എട്ടിൽ എട്ടും വിജയിച്ച പിഎസ്ജി ഒന്നാം സ്ഥാനത്താണ്.