പിഎസ്ജിക്ക് അടിതെറ്റി,കിരീടം സ്വന്തമാക്കി ലില്ലി!
ഒരു കിരീടനേട്ടത്തോടെ പുതിയ സീസൺ തുടങ്ങാനുള്ള സുവർണ്ണാവസരം കളഞ്ഞു കുളിച്ച് പിഎസ്ജി. ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി ലില്ലിയോട് പരാജയം രുചിച്ചത്. ഇതോടെ ആദ്യമായി ലില്ലി ട്രോഫി ഡെസ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടു. കഴിഞ്ഞ എട്ട് വർഷമായി പിഎസ്ജി സ്വന്തമാക്കി കൊണ്ടിരുന്ന കിരീടമാണ് ഇത്തവണ പിഎസ്ജി കൈവിട്ടത്.ഷേക്കയാണ് ലില്ലിയുടെ വിജയഗോൾ നേടിയത്.
FT: Lille 1-0 PSG
— B/R Football (@brfootball) August 1, 2021
Lille end PSG’s eight-year reign over the Trophee des Champions 😬 pic.twitter.com/HHcMqrlJKz
സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവരൊന്നും ഇല്ലാതെയാണ് പിഎസ്ജി കളത്തിലേക്കിറങ്ങിയത്.ഇകാർഡി, ഡ്രാക്സ്ലർ എന്നിവരായിരുന്നു മുന്നേറ്റനിരയിൽ. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും പിഎസ്ജിക്ക് ഗോൾ നേടാൻ സാധിച്ചില്ല. മത്സരത്തിന്റെ 45-ആം മിനുട്ടിൽ ഷേക്ക്യുടെ ഷോട്ടിന് ഗോൾകീപ്പറായ കെയ്‌ലർ നവാസിന് മറുപടി ഉണ്ടായിരുന്നില്ല. ഈ ഗോളിന്റെ ലീഡിൽ ലില്ലി മത്സരം അവസാനിപ്പിക്കുകയായിരുന്നു.അതേസമയം ഈ സമ്മറിൽ ടീമിൽ എത്തിയ വൈനാൾഡം പിഎസ്ജിക്കായി ഇന്നലെ അരങ്ങേറ്റം കുറിച്ചു.