പിഎസ്ജിക്കിന്ന് നീസ് വെല്ലുവിളി,സാധ്യത ഇലവൻ അറിയാം!
ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന ഇരുപത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്.OGC നീസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നീസിന്റെ മൈതാനത്ത് വച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ സെന്റ് എറ്റിനിയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ആ ഒരു ആത്മവിശ്വാസവും ഇന്ന് പിഎസ്ജിക്കുണ്ടാവും.
പക്ഷെ ഈ സീസണിൽ പിഎസ്ജിക്ക് എപ്പോഴും വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുള്ള ഒരു ടീമാണ് നീസ്.ലീഗ് വണ്ണിൽ ഇരുവരും ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയിയായിരുന്നു.അതിന് ശേഷം ഫ്രഞ്ച് കപ്പിൽ നീസും പിഎസ്ജിയും മുഖാമുഖം വന്നു.എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പിഎസ്ജി പരാജയപ്പെടുകയും പുറത്തുപോവുകയുമായിരുന്നു.അതായത് ഈ സീസണിൽ രണ്ട് തവണ നീസിനെ നേരിട്ടപ്പോഴും ഒരൊറ്റ ഗോൾ പോലും പിഎസ്ജിക്ക് നേടാൻ സാധിച്ചിട്ടില്ല.ഈ വെല്ലുവിളി പിഎസ്ജി മറികടക്കേണ്ടതുണ്ട്.
Report: PSG’s Projected Starting 11 for the Ligue 1 Away Fixture Against OGC Nice https://t.co/7FuBvwcKsF
— PSG Talk (@PSGTalk) March 4, 2022
ഏതായാലും ഈ മത്സരത്തിനുള്ള പിഎസ്ജിയുടെ സാധ്യത ഇലവൻ TYC സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്.സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ലയണൽ മെസ്സിയുമൊക്കെ ആദ്യ ഇലവനിൽ ഉണ്ടാവും.അതേസമയം എംബപ്പേക്ക് സസ്പെൻഷനാണ്.സാധ്യത ഇലവൻ ഇങ്ങനെയാണ്.
Navas; Kehrer, Marquinhos, Kimpembe, Mendes; Wijnaldum, Danilo, Gueye; Messi, Neymar, Di maria
ഈ മത്സരത്തിന് ശേഷമാണ് പിഎസ്ജി റയലിനെതിരെ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുക. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിക്കൽ പിഎസ്ജിക്ക് അത്യാവശ്യമാണ്.നിലവിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരാണ് പിഎസ്ജി.26 മത്സരങ്ങളിൽനിന്ന് 62 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.നീസാവട്ടെ മൂന്നാം സ്ഥാനത്തുമാണ്.