പാരീസാണ് എന്റെ വീടെന്ന് ഞാൻ എപ്പോഴും പറയാറുണ്ടല്ലോ : എംബപ്പേ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ചാമ്പ്യൻമാരായ പിഎസ്ജി മെറ്റ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഹാട്രിക്കാണ് പിഎസ്ജിക്ക് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോളുകൾ നെയ്മർ ജൂനിയർ,എയ്ഞ്ചൽ ഡി മരിയ എന്നിവരാണ് നേടിയത്.

ഈ മത്സരത്തിന് മുന്നേയായിരുന്നു കിലിയൻ എംബപ്പേ താൻ പിഎസ്ജിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്.2025 വരെയായിരിക്കും എംബപ്പേ പിഎസ്ജിയിൽ ഉണ്ടാവുക.പാരീസാണ് തന്റെ വീടെന്ന് താൻ എപ്പോഴും പറയാറുണ്ടല്ലോ എന്നാണ് എംബപ്പേ ഇതേക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഫ്രാൻസിൽ നിന്ന് കൊണ്ട് എന്റെ സാഹസികത തുടരുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. പാരീസ് എന്റെ നഗരമാണ്. പാരീസാണ് എന്റെ വീടെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഫുട്ബോൾ കളിക്കുക, കിരീടങ്ങൾ നേടുക, ഇത് രണ്ടുമാണ് ഞാൻ ഏറ്റവും കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നത്. അത് തുടരാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാവരോടും ഞാൻ നന്ദി പറയുന്നു” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

മിന്നുന്ന പ്രകടനം നടത്തി കൊണ്ടാണ് എംബപ്പേ ഈ സീസൺ അവസാനിപ്പിച്ചിട്ടുള്ളത്.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടിയതാരം എംബപ്പേയാണ്.28 ഗോളുകളും 17 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *