പരിശീലകൻ തനിക്ക് നൽകിയ പുതിയ റോൾ വിശദീകരിച്ച് എംബപ്പേ!
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് സൂപ്പർതാരമായ കിലിയൻ എംബപ്പേ പുറത്തെടുക്കുന്നത്. 5 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയ കിലിയൻ എംബപ്പേ തന്നെയാണ് ലീഗ് വണ്ണിലെ ടോപ് സ്കോറർ.മാത്രമല്ല കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെ പിഎസ്ജി പരാജയപ്പെടുത്തിയപ്പോൾ ക്ലബ്ബിന്റെ 2 ഗോളുകളും നേടിയത് എംബപ്പേ തന്നെയായിരുന്നു.
ഏതായാലും പിഎസ്ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ക്ലബ്ബിൽ തനിക്ക് നൽകിയിട്ടുള്ള പുതിയ റോളിനെ കുറിച്ച് കിലിയൻ എംബപ്പേ ഇപ്പോൾ വിശദീകരിച്ചു നൽകിയിട്ടുണ്ട്. അതായത് സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർക്കിടയിൽ ഡീപ്പായിട്ട് കളിക്കാനാണ് പരിശീലകൻ തന്നോട് ആവശ്യപ്പെട്ടത് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.പ്രമുഖ മാധ്യമമായ കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു ഈ സൂപ്പർതാരം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappé on his new role in PSG's attack:
— Get French Football News (@GFFN) September 7, 2022
"I have a new role in this team, the coach wants me both to be a poacher on the last man, and to come deep and play between Messi and Neymar." (Canal+)https://t.co/AfNbjepN5W
” എനിക്കിപ്പോൾ ഈ ടീമിൽ പുതിയ റോളാണ് ഉള്ളത്. അവസാനത്തെ താരത്തിന്മേൽ ഞാൻ ഒരു പോച്ചറായി കൊണ്ട് കളിക്കാൻ പരിശീലകൻ ആഗ്രഹിക്കുന്നു. മാത്രമല്ല നെയ്മറും മെസ്സിക്കുമിടയിൽ ഡീപായി കൊണ്ട് കളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യമാവുന്ന രൂപത്തിൽ എത്രയും പെട്ടെന്ന് ഈ സിസ്റ്റവുമായി അഡാപ്റ്റാവാനാണ് ഞാൻ ശ്രമിക്കുന്നത്. ഓരോ മത്സരത്തിലും കൂടുതൽ നിർണായക താരമാവാനാണ് ഞാൻ ശ്രമിക്കുന്നത് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഇനി പിഎസ്ജിയുടെ അടുത്ത മത്സരം ലീഗ് വണ്ണിൽ ബ്രെസ്റ്റിനെതിരെയാണ്. വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക.