പരിശീലകനായിട്ടുള്ള ആദ്യ കിരീടം നേടി പോച്ചെട്ടിനോ !
തന്റെ കോച്ചിംഗ് കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കി പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ. ഇന്നലെ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പിഎസ്ജി വെന്നിക്കൊടി നാട്ടിയതോടെയാണ് പോച്ചെട്ടിനോ തന്റെ കോച്ചിംഗ് കരിയറിലെ ആദ്യകിരീടം സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ മാഴ്സെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്. അർജന്റൈൻ താരം ഇകാർഡി, ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. പകരക്കാരനായി ഇറങ്ങി പെനാൽറ്റിയിലൂടെയാണ് നെയ്മർ ഗോൾ കണ്ടെത്തിയത്. ഈ സീസണിലെ പിഎസ്ജിയുടെ ആദ്യ കിരീടമാണിത്. ഇംഗ്ലണ്ടിലെ കമ്മ്യൂണിറ്റി ഷീൽഡിന് സമാനമായ കിരീടമാണ് ചാമ്പ്യൻസ് ട്രോഫി. ലീഗ് ജേതാക്കളും കപ്പ് ജേതാക്കളുമാണ് ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഏറ്റുമുട്ടുക.
Pochettino after 2,001 days as Spurs manager: …
— B/R Football (@brfootball) January 13, 2021
Pochettino after 11 days as PSG manager: Wins the Trophee des Champions 🏆 pic.twitter.com/2qU88yhQye
ഇതാദ്യമായാണ് പോച്ചെട്ടിനോ പരിശീലകനായി കൊണ്ട് കിരീടത്തിൽ മുത്തമിടുന്നത്. മുമ്പ് താരമായി കൊണ്ട് പിഎസ്ജിക്കൊപ്പം പോച്ചെട്ടിനോ കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതുവരെ 19 തവണയാണ് ഡൊമസ്റ്റിക് കിരീങ്ങൾ പിഎസ്ജി നേടിയിട്ടുള്ളത്.20 എണ്ണം കളിച്ചതിൽ ഒന്ന് മാത്രമാണ് ഇവർ പരാജയപ്പെട്ടത്. കഴിഞ്ഞ എട്ട് വർഷമായി ഈ കിരീടം പിഎസ്ജിക്കാണ്. ചുമതലയേറ്റ ശേഷം മൂന്നാം മത്സരത്തിൽ തന്നെ പോച്ചെട്ടിനോക്ക് കിരീടങ്ങൾ നേടാനായി. എസ്പനോളിൽ നാലു വർഷം, സതാംപ്റ്റണിൽ 16 മാസം, ടോട്ടൻഹാമിൽ അഞ്ച് വർഷം എന്നിങ്ങനെ പോച്ചെട്ടിനോ ചിലവഴിച്ചിട്ടും കിരീടങ്ങൾ നേടാനായിരുന്നില്ല. ചാമ്പ്യൻസ് ലീഗ്, ലീഗ് കപ്പ് എന്നീ ഫൈനലുകളിൽ പോച്ചെട്ടിനോ തോൽവി അറിഞ്ഞിട്ടുണ്ട്.
Mauricio Pochettino has won more trophies in three games (1) with PSG than he did in 293 games with Tottenham (0).
— Squawka Football (@Squawka) January 13, 2021
His first ever trophy as a manager. 🏆 pic.twitter.com/UjvJvfjfPg