പരിക്ക് തന്നെ ആശങ്ക,ലില്ലിക്കെതിരെയുള്ള പിഎസ്ജിയുടെ സാധ്യത ഇലവൻ ഇങ്ങനെ!
ലീഗ് വണ്ണിൽ നടക്കുന്ന ഇരുപത്തി മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് ലില്ലിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
കഴിഞ്ഞ ഫ്രഞ്ച് കപ്പ് മത്സരത്തിൽ നീസിനോട് പരാജയപ്പെട്ടു കൊണ്ട് പിഎസ്‌ജി പുറത്തായിരുന്നു.അതിന്റെ ക്ഷീണം തീർക്കാനുറച്ചാവും പിഎസ്ജി ഇന്നിറങ്ങുക. എന്നാൽ സൂപ്പർ താരങ്ങളുടെ പരിക്ക് തന്നെയാണ് പോച്ചെട്ടിനോക്ക് തലവേദനയാകുന്നത്.നെയ്മർ ജൂനിയർ,മൗറോ ഇക്കാർഡി,സെർജിയോ റാമോസ്,വൈനാൾഡം എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്.ഏതായാലും പിഎസ്ജിയുടെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
Report: PSG’s Projected Starting 11 for the Ligue 1 Fixture vs. Lille OSC https://t.co/dhOLWa3GH5
— PSG Talk (@PSGTalk) February 5, 2022
Donnarumma; Mendes, Kimpembe, Marquinhos, Hakimi; Verratti, Paredes, Herrera; Messi, Mbappe, Di Maria
കെയ്‌ലർ നവാസ് ഈയിടെയാണ് ഇന്റർനാഷണൽ ഡ്യൂട്ടിയിൽ നിന്നും തിരിച്ചെത്തിയത്.അത്കൊണ്ടാണ് ഡോണ്ണാരുമക്ക് അവസരം ലഭിക്കുക.അതേസമയം ഹാക്കിമി ആദ്യ ഇലവനിൽ ഇടം നേടിയെക്കും.
നിലവിൽ പിഎസ്ജിയാണ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർ.22 മത്സരങ്ങളിൽനിന്ന് 53 പോയിന്റാണ് പിഎസ്ജിക്കുള്ളത്.രണ്ടാം സ്ഥാനത്തുള്ള മാഴ്സെക്ക് 23 മത്സരങ്ങളിൽനിന്ന് 43 പോയിന്റാണ്.അതേസമയം ലില്ലി നിലവിൽ പതിനൊന്നാം സ്ഥാനത്താണ്.