പരിക്ക്,നെയ്മർക്ക് ക്ലബ്ബിൽ നഷ്ടമായത് രണ്ടു വർഷങ്ങൾ.
സൂപ്പർ താരം നെയ്മർ ജൂനിയർ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.താരത്തിന്റെ ആങ്കിൾ ഇഞ്ചുറി മൂലം താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടിവന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്.അതിനർത്ഥം ഇനി ഈ സീസണിൽ കളിക്കാൻ കഴിയില്ല എന്നുള്ളതാണ്.
അടുത്ത സീസണലായിരിക്കും നെയ്മർ ഇനി കളിക്കളത്തിലേക്ക് എത്തുക. പലപ്പോഴും പരിക്കുകൾ അലട്ടുന്ന താരമാണ് നെയ്മർ. ആ കണക്കുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്.പിഎസ്ജിയിൽ എത്തിയതിനുശേഷം നെയ്മർ ജൂനിയർക്ക് ഇപ്പോൾ സംഭവിക്കുന്ന ഇരുപതാമത്തെ പരിക്ക് ആണിത്.
2017ൽ 222 മില്യൺ യൂറോ എന്ന റെക്കോർഡ് തുകക്കായിരുന്നു നെയ്മർ ജൂനിയർ പിഎസ്ജിയിൽ എത്തിയിരുന്നത്. അതിനുശേഷം പരിക്കു മൂലം ഇക്കാലയളവിൽ 20 തവണ നെയ്മർ പുറത്തിരുന്നു. 596 ഫൗളുകളാണ് നെയ്മർക്ക് ഇതുവരെ ഏൽക്കേണ്ടി വന്നിട്ടുള്ളത്.
Neymar on Instagram: 🇧🇷🔴🔵 pic.twitter.com/vs9mtAWyFk
— PSG Report (@PSG_Report) April 2, 2023
ആകെ 153 മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിന് വേണ്ടി നെയ്മർ കളിച്ചിട്ടുള്ളത്. 101 മത്സരങ്ങൾ അദ്ദേഹത്തിന് ഇതിനോടകം നഷ്ടമായി കഴിഞ്ഞു. ഇനി അദ്ദേഹത്തിന് പരിക്കിൽ നിന്നും മടങ്ങി എത്തുമ്പോഴേക്കും ചുരുങ്ങിയത് 15 മത്സരങ്ങൾ കൂടി നഷ്ടമാകും. അതായത് ആകെ ക്ലബ്ബിന് വേണ്ടി 116 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടില്ല എന്ന കണക്കുകൾ ഉണ്ടാവും.
ഇതുവരെ 549 ദിവസങ്ങളാണ് പിഎസ്ജിയിൽ പരിക്കു മൂലം നെയ്മർ പുറത്തിരുന്നിട്ടുള്ളത്. ഇനി ഒരു 130 ദിവസം കൂടി താരത്തിന് പുറത്തിരിക്കേണ്ടി വരും.അതായത് 679 ദിവസങ്ങൾ. രണ്ടു വർഷങ്ങൾ നെയ്മർക്ക് പാരീസിൽ നഷ്ടമായി എന്ന ഞെട്ടിക്കുന്ന കണക്കാണ് ഇത് കാണിക്കുന്നത്. ഏതായാലും താരത്തിന്റെ പരിക്ക് വൻ നഷ്ടം സൃഷ്ടിച്ചിരിക്കുന്നത് ക്ലബ്ബിന് തന്നെയാണ്.