പരസ്പരം നോട്ടം കൊണ്ട് തന്നെ ഞങ്ങൾക്ക് മനസ്സിലാകും :എംബപ്പേയെ കുറിച്ച് ഹക്കീമി!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ കരുത്തരായ Ac മിലാനാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മിലാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
പിഎസ്ജി സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേയും അഷ്‌റഫ് ഹക്കീമിയും വളരെയധികം അടുത്ത സുഹൃത്തുക്കളാണ്. കളിക്കളത്തിനകത്തും പുറത്തുമുള്ള അവരുടെ ബന്ധം വളരെ വലുതാണ്. അതുകൊണ്ടുതന്നെ എംബപ്പേക്കൊപ്പം കളിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് ഹക്കീമി ഇപ്പോൾ പറഞ്ഞിട്ടുണ്ട്. പരസ്പരം നോട്ടം കൊണ്ട് തന്നെ തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെന്നും ഹക്കീമി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🔴🔵 Hakimi « Avec Mbappé nous comprenons le même type de football»
— ParisFans (@ParisFansfr) November 7, 2023
➡ https://t.co/ncxIfI4PYm ⬅ #PSG
” കളത്തിനകത്തും കളത്തിനു പുറത്തും സഹതാരവുമായി അടുത്ത ബന്ധമാണെങ്കിൽ, നമുക്ക് ആ താരത്തിന്റെ കളി വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയും.എംബപ്പേയോടൊപ്പം കളിക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. വളരെയധികം കാലിബറുള്ള ഒരു താരമാണ് അദ്ദേഹം. ഒരേ ടൈപ്പ് ഓഫ് ഫുട്ബോൾ ആണ് ഞങ്ങൾക്കിടയിൽ ഉള്ളത്.ഒരേ വേവ് ലെങ്ത് ഉള്ള വ്യക്തികളാണ് ഞങ്ങൾ. എപ്പോൾ എവിടെയാണ് ബോൾ വേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി പരസ്പരം അറിയാൻ കഴിയും. ഒരു നോട്ടം കൊണ്ടു പോലും പരസ്പരം ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം കളിക്കുക എന്നത് വളരെ ഈസിയാണ് ” ഇതാണ് ഹക്കീമി പറഞ്ഞിട്ടുള്ളത്.
പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനമാണ് എംബപ്പേ നടത്തുന്നത്. 10 ലീഗ് മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.ഹക്കീമിയും തകർപ്പൻ പ്രകടനം നടത്തുകയാണ്. 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.