പണമൊഴുകുന്നു,എംബപ്പേക്ക് വമ്പൻ ഓഫർ വാഗ്ദാനം ചെയ്ത് പിഎസ്ജി!

ഈ സീസണോട് കൂടിയാണ് സൂപ്പർതാരമായ കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. താരം കരാർ പുതുക്കുമോ അതല്ലെങ്കിൽ ക്ലബ് വിടുമോ എന്നുള്ളത് ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്.എന്ത് വില കൊടുത്തും എംബപ്പേയെ പിഎസ്ജി നിലനിർത്തണമെന്നാണ് ആരാധകരുടെ ആവശ്യം.അത്‌ തന്നെയാണ് ഇപ്പോൾ പിഎസ്ജിയുടെ ഉദ്ദേശവും.

പണമൊഴുക്കി കൊണ്ടുള്ള ഒരു വമ്പൻ ഓഫറാണ് ഇപ്പോൾ പിഎസ്ജി എംബപ്പേക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.വാർഷികസാലറിയായി കൊണ്ട് 50 മില്യൺ യുറോയാണ് പിഎസ്ജി ഓഫർ ചെയ്തിരിക്കുന്നത്.ഫുട്ബോൾ ലോകത്തെ ഒരു താരത്തിന് ഓഫർ ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകയാണിത്.

രണ്ട് വർഷത്തേക്കുള്ള ഒരു കരാറാണ് നിലവിൽ പിഎസ്ജി എംബപ്പേക്ക് നൽകിയിരിക്കുന്നത്.സാലറി കൂടാതെ രണ്ട് വർഷത്തെ ലോയൽറ്റി ബോണസായി കൊണ്ട് 200 മില്യൺ യുറോ പിഎസ്ജി നൽകാം എന്നേറ്റിട്ടുണ്ട്.2024-ലെ ഒളിമ്പിക്സിൽ കളിക്കാൻ അനുവദിക്കുമെന്നുള്ള ഉറപ്പും പിഎസ്ജി നൽകിയതായി അറിയാൻ കഴിയുന്നുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

റയലിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നുള്ളത് വളരെ വ്യക്തമാണ്.താരത്തെ എങ്ങനെയെങ്കിലും നിലനിർത്താനുള്ള അശ്രാന്ത പരിശ്രമങ്ങളാണ് പിഎസ്ജി നിലവിൽ നടത്തുന്നത് നിലവിൽ മിന്നുന്ന ഫോമിലാണ് എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്. താരത്തെ നഷ്ടമായ അതിന് വലിയ വില നൽകേണ്ടി വരുമെന്നുള്ളത് പിഎസ്ജിക്ക് ഉത്തമ ബോധ്യമുണ്ട്.മാത്രമല്ല എംബപ്പേയെ നിലനിർത്തണമെന്നുള്ള ആവശ്യവും വളരെ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *