നെയ്മർ റൊണാൾഡിഞ്ഞോയെ ഓർമ്മിപ്പിക്കുന്നു :വിശദീകരിച്ച് എമിലിയോ!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഭാവി എന്താവുമെന്നുള്ളതാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം.താരത്തെ ഒഴിവാക്കാൻ പിഎസ്ജി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.എന്നാൽ താരത്തിന്റെ വിലയും താങ്ങാൻ കെൽപ്പുള്ള ഒരു ടീമിനെ ലഭിക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.

ഏതായാലും പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ എമിലിയോ കോൺട്രറാസ് നെയ്മറുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ തന്നെ റൊണാൾഡിഞ്ഞോയെയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതിനുള്ള കാരണവും എമിലിയോ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നെയ്മർ എന്നെ ഇപ്പോൾ ഓർമ്മിപ്പിക്കുന്നത് റൊണാൾഡീഞ്ഞോയെയാണ്.മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ യുഗത്തിന് ശേഷം നെയ്മറുടെ യുഗം വരുമെന്നായിരുന്നു നമ്മൾ ഏവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ അത് സംഭവിക്കുന്നില്ല.സമീപകാലത്തെ ഏറ്റവും വലിയ പ്രതിഭകളിൽ ഒന്നാണ് നെയ്മർ ജൂനിയർ ” ഇതാണ് എമിലിയോ പറഞ്ഞിട്ടുള്ളത്.

റൊണാൾഡീഞ്ഞോയെ പോലെ തന്റെ പ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.നെയ്മറുടെയും ഡീഞ്ഞോയുടെയും ജീവിതശൈലി സമാനമാണെന്ന നിഗമനത്തിലേക്കും ഇദ്ദേഹം എത്തിച്ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *