നെയ്മർ ബയേണിനെതിരെ ഉണ്ടാവുമോ എന്നുള്ള കാര്യത്തിൽ സ്ഥിരീകരണം നടത്തി ഗാൾട്ടിയർ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.
പക്ഷേ സൂപ്പർ താരം നെയ്മർ ജൂനിയർ ഈ മത്സരത്തിൽ കളിക്കില്ല എന്നുള്ള കാര്യം പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.അടുത്ത രണ്ടു മത്സരങ്ങളിൽ നെയ്മർ ഉണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ലില്ലിക്കെതിരെയുള്ള മത്സരത്തിൽ ആയിരുന്നു നെയ്മർക്ക് പരിക്കേറ്റത്. അദ്ദേഹത്തിന്റെ ആങ്കിളിനാണ് പരിക്കുള്ളത്.ഗാൾട്ടിയർ പറഞ്ഞത് ഇങ്ങനെയാണ്.
❌ Le coach du PSG Christophe Galtier a confirmé en conférence de presse le forfait de Neymar face au Bayern : "Sur les deux prochains matchs, on n'aura pas Ney dispo. Vous dire que l'absence de Ney est anodine, non. C'est une absence préjudiciable pour nous."
— RMC Sport (@RMCsport) March 3, 2023
“അടുത്ത രണ്ട് മത്സരങ്ങളിലും നമുക്ക് നെയ്മർ ജൂനിയറെ ലഭ്യമായിരിക്കില്ല.അതിനർത്ഥം രണ്ട് മുന്നേറ്റ നിര താരങ്ങളും മൂന്ന് മധ്യനിര താരങ്ങളും കളിക്കും എന്നുള്ളതാണ്. കഴിഞ്ഞ മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു.അതുപോലെതന്നെയായിരിക്കും ഇനിയുള്ള മത്സരങ്ങളിലും തുടരുക.നെയ്മറുടെ അഭാവം തിരിച്ചടി തന്നെയാണ്. അദ്ദേഹം ഇല്ലാത്തത് നമുക്ക് ഒരിക്കലും നിസ്സാരമായി കാണാൻ കഴിയില്ല “പിഎസ്ജി പരിശീലകൻ പറഞ്ഞു.
നാന്റസിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് പിഎസ്ജി ബയേണിനെ നേരിടുക. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് മാഴ്സെയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് പിഎസ്ജിയെ സംബന്ധിച്ചടത്തോളം ആശ്വാസകരമായ കാര്യമാണ്.