നെയ്മർ പെരുമാറിയത് വളരെ മോശമായി : ഗോൺസാലസ്
മുമ്പ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമായ ഒരു കാര്യമായിരുന്നു നെയ്മർ ജൂനിയർ-ഗോൺസാലസ് വിവാദം. 2020 സെപ്റ്റംബറിൽ നടന്ന പിഎസ്ജി-മാഴ്സെ മത്സരത്തിനിടയിലായിരുന്നു ഈയൊരു സംഭവവികാസങ്ങൾ അരങ്ങേറിയത്.ആൽവരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നുള്ള കാര്യം നെയ്മർ ആരോപിക്കുകയും ചെയ്തിരുന്നു.ഇതോടെ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ വാക്ക് പോരുകൾ അരങ്ങേറുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തിൽ വീണ്ടും പ്രതികരണമറിയിച്ചിരിക്കുകയാണ് ഗോൺസാലസ്.നെയ്മർ തന്നോട് പെരുമാറിയത് വളരെ മോശമായാണ് എന്നാണ് ഗോൺസാലസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം എഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അൽവാരോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 13, 2022
” നെയ്മറുമായി അന്ന് സംഭവിച്ചത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ്. ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അത് വളരെ മോശമായിരുന്നു. ഫുട്ബോളിന്റെ കാര്യത്തിലാണെങ്കിലും വ്യക്തിപരമായ കാര്യത്തിലാണെങ്കിലും നെയ്മർ വളരെ മോശമായാണ് പെരുമാറിയത്. ഞാനത് ഓർക്കാൻ കൂടി ആഗ്രഹിക്കുന്നില്ല.സത്യത്തിൽ അത് അത്രയും മോശമായിരുന്നു ” ഇതാണ് അൽവാരോ പറഞ്ഞത്.
അൽവാരോയുടെ മുഖത്ത് അടിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു എന്നായിരുന്നു നെയ്മർ അന്ന് ട്വീറ്റ് ചെയ്തിരുന്നത്. ഈ വിവാദം വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ നെയ്മർ പ്രതികരണങ്ങൾ അറിയിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.