നെയ്മർ പിഎസ്ജി വിട്ടേക്കുമെന്നുള്ള സൂചന നൽകി താരത്തിന്റെ പിതാവ്.

സൂപ്പർ താരം നെയ്മർ ജൂനിയറെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി ഒഴിവാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. ടീമിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണ് നെയ്മറെ ഒഴിവാക്കാൻ പിഎസ്ജിയെ പ്രേരിപ്പിക്കുന്നത്. ലയണൽ മെസ്സിയിലും കിലിയൻ എംബപ്പേയിലും ശ്രദ്ധ പതിപ്പിക്കാനാണ് പിഎസ്ജിയുടെ പദ്ധതി. നെയ്മറുടെ വില കുറക്കാൻ വരെ ക്ലബ്ബ് തയ്യാറാണെന്ന് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഏതായാലും നെയ്മറുടെ പിതാവ് ഈയിടെ മർക്കാവോയുടെ ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചിരുന്നു.ഈയിടെ ഫ്ലമെങ്കോക്ക് വേണ്ടി സൈൻ ചെയ്ത ഗേഴ്സന്റെ പിതാവാണ് മർക്കാവോ.ഗേഴ്സന്റെ ഒപ്പം നെയ്മർ ജൂനിയർ ഫ്ലെമെങ്കോയിൽ ഒരുമിച്ച് കളിക്കാൻ സാധ്യതയുണ്ടോ എന്നായിരുന്നു നെയ്മറുടെ പിതാവിനോട് ചോദിക്കപ്പെട്ടിരുന്നത്. ഇതിന് മറുപടി പറയുന്ന വേളയിൽ നെയ്മർ പിഎസ്ജി വിട്ടേക്കും എന്നുള്ള സൂചനകൾ അദ്ദേഹം നൽകിയിരുന്നു.നെയ്മറുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഗേഴ്സണും നെയ്മറും ഒരുമിച്ച് കളിക്കാൻ സാധ്യതയുണ്ട്. പക്ഷേ അത് ബ്രസീലിന്റെ ദേശീയ ടീം ജേഴ്സിയിൽ ആണെന്ന് മാത്രം.ഫുട്ബോളിൽ എല്ലാം സാധ്യമാണ്. പക്ഷേ നെയ്മർക്ക് ഇപ്പോൾ പിഎസ്ജിയുമായി വളരെ നീളമേറിയ ഒരു കോൺട്രാക്ട് ആണ് ഉള്ളത്.2027 വരെയുള്ള ഒരു കരാർ അവശേഷിക്കുന്നുണ്ട്.അദ്ദേഹം ഇപ്പോൾ പുതുക്കിയതേയുള്ളൂ. പക്ഷേ അത് വളരെ ബുദ്ധിമുട്ടേറിയതാണ് ” ഇതായിരുന്നു നെയ്മറുടെ പിതാവ് പറഞ്ഞത്.

നെയ്മർക്ക് ഒരു വലിയ കോൺട്രാക്ട് അവശേഷിക്കുന്നുണ്ടെങ്കിലും അദ്ദേഹം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഉണ്ട് എന്ന് തന്നെയാണ് താരത്തിന്റെ പിതാവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. നേരത്തെയും നെയ്മർ ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ ഒരുപാട് കാലം ഉണ്ടായിരുന്നു.പക്ഷേ അതൊന്നും യാഥാർത്ഥ്യമാവാതെ പോവുകയായിരുന്നു.അതുകൊണ്ടുതന്നെ ഏതു രൂപത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുക എന്നുള്ളത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *