നെയ്മർ ദേഷ്യത്തിൽ, കളി തീരും മുമ്പേ കളം വിട്ടു, ഡൈവിംഗ് തന്നെയെന്ന് പിഎസ്ജി പരിശീലകൻ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ സ്ട്രാസ്ബർഗിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മത്സരത്തിൽ പിഎസ്ജി വിജയം സ്വന്തമാക്കിയിട്ടുള്ളത്.സൂപ്പർ താരങ്ങളായ മാർക്കിഞ്ഞോസ്,കിലിയൻ എംബപ്പേ എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്
മത്സരത്തിൽ നെയ്മർ ജൂനിയർ റെഡ് കാർഡ് കളം വിട്ടത് പിഎസ്ജിക്ക് തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമായിരുന്നു. വളരെ പെട്ടെന്ന് 2 യെല്ലോ കാർഡുകൾ വഴങ്ങി കൊണ്ടാണ് നെയ്മർക്ക് കളം വിടേണ്ടി വന്നത്. ആദ്യം ഫൗൾ ചെയ്തതിനും പിന്നീട് ഡൈവിങ് ചെയ്തതിനുമാണ് നെയ്മർക്ക് യെല്ലോ കാർഡുകൾ ലഭിച്ചിരുന്നത്.
എന്നാൽ റെഡ് കാർഡ് ലഭിച്ചതിൽ നെയ്മർ കടുത്ത ദേഷ്യത്തിലായിരുന്നു. മാത്രമല്ല മത്സരം അവസാനിക്കുന്നതിനു മുന്നേ തന്നെ അദ്ദേഹം സ്റ്റേഡിയം വിടുകയും ചെയ്തിരുന്നു.പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയറോട് നെയ്മറുടെ റെഡ് കാർഡിനെ കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. നെയ്മർ നടത്തിയത് ഡൈവിംഗ് ആണെന്നും അത് യെല്ലോ കാർഡ് അർഹിച്ചതാണ് എന്നും പിഎസ്ജി പരിശീലകൻ സമ്മതിച്ചു.
Neymar was sent off in his first game back from the World Cup and it is being reported he has left the PSG stadium early. pic.twitter.com/WhmBBaXGZa
— Football Tweet ⚽ (@Football__Tweet) December 28, 2022
എന്നാൽ നെയ്മറുടെ ആദ്യത്തെ യെല്ലോ കാർഡ് അർഹതപ്പെട്ടതല്ല എന്നുള്ള കാര്യവും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അത് ചെറിയ ഒരു ഫൗൾ മാത്രമായിരുന്നു എന്നാണ് പിഎസ്ജി പരിശീലകൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റെഡ് കാർഡ് നെയ്മർ യഥാർത്ഥത്തിൽ അർഹിച്ചിരുന്നില്ല എന്നാണ് പിഎസ്ജി പരിശീലകന്റെ അഭിപ്രായം.
ഏതായാലും അടുത്ത മത്സരത്തിൽ നെയ്മർക്ക് കളിക്കാൻ സാധിക്കില്ല എന്നുള്ളത് പിഎസ്ജിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. മത്സരത്തിൽ റെഡ് കാർഡ് കണ്ടെങ്കിലും മികച്ച പ്രകടനമായിരുന്നു നെയ്മർ പുറത്തെടുത്തിരുന്നത്.മാർക്കിഞ്ഞോസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത് നെയ്മർ ആയിരുന്നു.