നെയ്മർ ഗോളടിച്ചിട്ടും വിജയിക്കാനാവാതെ PSG, റയൽ മാഡ്രിഡിനും സമനിലക്കുരുക്ക്!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നു.റെയിംസാണ് പിഎസ്ജിയെ സമനിലയിൽ തളച്ചിട്ടുള്ളത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. എന്നിരുന്നാലും പിഎസ്ജി തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനക്കാരെക്കാൾ മൂന്ന് പോയിന്റ് ലീഡ് പിഎസ്ജിക്കുണ്ട്.

പിഎസ്ജിയുടെ മുന്നേറ്റ നിരയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ,നെയ്മർ ജൂനിയർ എന്നിവർ ഇറങ്ങിയിരുന്നു.51ആം മിനിട്ടിലാണ് നെയ്മർ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.ബോക്സിനകത്ത് വെച്ച് തനിക്ക് ലഭിച്ചപ്പോൾ നെയ്മർ ഫിനിഷ് ചെയ്യുകയായിരുന്നു.എന്നാൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ബലോഗൻ നേടിയ ഗോളിലൂടെ റെയിംസ് സമനില കണ്ടെത്തുകയായിരുന്നു.

അതേസമയം ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്.റയൽ സോസിഡാഡാണ് റയൽ മാഡ്രിഡിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്താൻ റയലിന് സാധിച്ചുവെങ്കിലും ഗോൾ കണ്ടെത്താൻ സാധിക്കാതെ പോവുകയായിരുന്നു.നിലവിൽ റയൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ 5 പോയിന്റിന് പുറകിലാണ് റയൽ.

Leave a Reply

Your email address will not be published. Required fields are marked *