നെയ്മർ ഇന്ന് കളിക്കുമോ? പോച്ചെട്ടിനോ പറയുന്നു!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന 14-ആം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ നാന്റെസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം അരങ്ങേറുക.
കഴിഞ്ഞ അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരമായ നെയ്മർ ജൂനിയർ കളിച്ചിരുന്നില്ല. അഡക്റ്റർ ഇഞ്ചുറിയാണ് താരത്തെ അലട്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം പിഎസ്ജിയോടൊപ്പം പരിശീലനം നടത്തിയിരുന്നു.പക്ഷേ ഇന്നത്തെ മത്സരത്തിൽ നെയ്മർ കളിക്കുമെന്ന് 100% ഉറപ്പിച്ച് പറയാൻ കഴിയില്ല എന്നാണ് ഇതേ കുറിച്ച് പരിശീലകനായ പോച്ചെട്ടിനോ അറിയിച്ചത്.പക്ഷേ നെയ്മർ ടീമിന്റെ ഭാഗമാകുമെന്നും പോച്ചെട്ടിനോ അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: ‘I’m Not 100% Sure’ – Mauricio Pochettino Discusses the Status of Neymar Ahead of Nantes Match https://t.co/kAzzBhhVqo
— PSG Talk (@PSGTalk) November 19, 2021
” ചില താരങ്ങൾ മെഡിക്കൽ ചെക്കപ്പിന് വിധേയമായിട്ടില്ല.ഞങ്ങൾ ഉടൻ തന്നെ മെഡിക്കൽ സെക്ടറുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ചില താരങ്ങൾക്ക് അത് വഴി സ്‌ക്വാഡിൽ ഇടം നേടാനായെക്കും.നെയ്മർ നല്ല രൂപത്തിലാണ് ടീമിനോടൊപ്പം പരിശീലനം ചെയ്തിട്ടുള്ളത്.പക്ഷേ അദ്ദേഹം നാന്റെസിനെതിരെയുള്ള മത്സരത്തിൽ കളിക്കുമെന്നുള്ളത് 100 ശതമാനം ഉറപ്പിച്ച് പറയാൻ കഴിയില്ല.പക്ഷേ അദ്ദേഹത്തിന് ടീമിന്റെ ഭാഗമാവാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.