നെയ്മർക്ക് റെഡ് കാർഡ്, ഒടുവിൽ വിജയിച്ചു കയറി പിഎസ്ജി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പിഎസ്ജി സ്ട്രാസ്ബർഗിനെ പരാജയപ്പെടുത്തിയത്. സംഭവം ബഹുലമായ മത്സരത്തിനൊടുവിൽ പിഎസ്ജി വിജയം കരസ്ഥമാക്കുകയായിരുന്നു.
മത്സരത്തിന്റെ പതിനാലാം മിനിറ്റിലാണ് പിഎസ്ജി ലീഡ് കണ്ടെത്തുന്നത്. നെയ്മർ ജൂനിയറുടെ ഫ്രീക്കിക്കിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ മാർക്കിഞ്ഞോസാണ് ഗോൾ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ 51ആം മിനുട്ടിൽ സ്ട്രാസ്ബർഗ് ഒപ്പമെത്തുകയായിരുന്നു.മാർക്കിഞ്ഞോസ് തന്നെ ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.
Ten days after scoring a hat trick in the World Cup final, Kylian Mbappé wins it for PSG in the 95th minute 💥 pic.twitter.com/suCfUaiykI
— B/R Football (@brfootball) December 28, 2022
പിന്നീടാണ് നെയ്മർക്ക് റെഡ് കാർഡ് കാണേണ്ടിവരുന്നത്. തുടർച്ചയായി രണ്ട് യെല്ലോ കാർഡുകൾ നെയ്മർ വഴങ്ങുകയായിരുന്നു.62 ആം മിനുട്ടിൽ പെനാൽറ്റി ബോക്സിൽ ഡൈവ് ചെയ്തതിന്റെ ഫലമായി കൊണ്ടാണ് രണ്ടാം യെല്ലോ കാർഡും അതുവഴി റെഡ് കാർഡും നെയ്മർക്ക് ലഭിച്ചത്. തുടർന്ന് പിഎസ്ജി 10 പേരായി ചുരുങ്ങുകയായിരുന്നു.
ഒടുവിൽ കിലിയൻ എംബപ്പേയുടെ പെനാൽറ്റി ഗോളിലാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിലാണ് ഈ ഗോൾ പിറന്നത്. നിലവിൽ പിഎസ്ജി തന്നെയാണ് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.16 മത്സരങ്ങളിൽ നിന്ന് 44 പോയിന്റ് ആണ് പിഎസ്ജിയുടെ സമ്പാദ്യം.