നെയ്മർക്ക് മുഴുവൻ സമയവും പോക്കറായി തുടരാം : പ്രൊഫഷണൽ താരം.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടിരുന്നു.അതിനുശേഷം സൂപ്പർതാരം നെയ്മർ ജൂനിയർ നടത്തിയ പ്രവർത്തി വലിയ വിവാദമായിരുന്നു. അതായത് നെയ്മർ ജൂനിയർ അപ്പോൾ തന്നെ ഒരു പോക്കർ ടൂർണമെന്റിൽ പങ്കെടുക്കുകയായിരുന്നു. വേറെ സമയം നെയ്മർ അവിടെ ചിലവഴിച്ചത് ആരാധകർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു.

പിഎസ്ജിയോട് യാതൊരുവിധ ആത്മാർത്ഥതയും ഇല്ലാതെ ബാക്കിയുള്ള കാര്യങ്ങളിലാണ് നെയ്മർ ശ്രദ്ധിക്കുന്നത് എന്നായിരുന്നു പലരുടെയും വിമർശനം. ഏതായാലും ഒരു പ്രമുഖ പ്രൊഫഷണൽ പോക്കർ താരം നെയ്മറുടെ പോക്കറിലെ മികവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. നെയ്മർക്ക് മുഴുവൻ സമയവും ഒരു പോക്കർ ആയി തുടരാനുള്ള കഴിവുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഈ പ്രൊഫഷണൽ താരം.

” നെയ്മർ ജൂനിയർക്ക് ഒരു മുഴുവൻ സമയ പോക്കർ താരമാവാനുള്ള കഴിവുണ്ട്. ഒരു കോമ്പറ്റീറ്ററുടെ മെന്റാലിറ്റി അദ്ദേഹത്തിനുണ്ട്.കാരണം ഉയർന്ന ലെവലിൽ ഉള്ള ഫുട്ബോൾ കളിക്കുന്ന താരമാണ് അദ്ദേഹം. തീർച്ചയായും അത് അദ്ദേഹത്തെ വളരെയധികം സഹായിക്കും.ഫുട്ബോളിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സാങ്കേതികമായ പിഴവുകൾ വന്നാൽ പോലും അതിനെതിരെ ഫൈറ്റ് ചെയ്യാനുള്ള മികവ് നെയ്മർ ജൂനിയർക്കുണ്ട് ” ഇതാണ് പ്രൊഫഷണൽ താരം പറഞ്ഞിട്ടുള്ളത്.

പോക്കറിൽ നിന്ന് വളരെയധികം പണം സമ്പാദിക്കാൻ നെയ്മർക്ക് സാധിക്കാറുണ്ട്.RMC സ്പോർട് കണ്ടെത്തിയ പ്രകാരം 32,000 ഡോളർ നെയ്മർ ഇതിലൂടെ വരുമാനമായി കണ്ടെത്തിയിട്ടുണ്ട്.പക്ഷേ അതിനേക്കാൾ ഉപരി നെയ്മർ ഒരു വിനോദമായി കൊണ്ട് തന്നെയാണ് ഇതിനെ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *