നെയ്മർക്ക് കൂടിയ പണി വരുന്നുണ്ടോ?നാളെ നിർണ്ണായകം!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി സ്ട്രാസ്ബർഗിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം സ്വന്തമാക്കിയിരുന്നത്.മാർക്കിഞ്ഞോസ്‌,കിലിയൻ എംബപ്പേ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്.

മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് റെഡ് കാർഡ് കണ്ടുകൊണ്ട് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. മിനുട്ടുകൾക്കുള്ളിൽ 2 യെല്ലോ കാർഡുകൾ ലഭിച്ചതാണ് നെയ്മർക്ക് തിരിച്ചടിയായത്. ആദ്യത്തെ യെല്ലോ കാർഡ് ഫൗൾ ചെയ്തതിന് ലഭിച്ചതാണെങ്കിൽ രണ്ടാമത്തെ യെല്ലോ കാർഡ് ചെയ്തതിന് ലഭിച്ചതായിരുന്നു. അതുകൊണ്ടുതന്നെ റെഡ് കാർഡ് കണ്ടതിനാൽ അടുത്ത മത്സരം നെയ്മർക്ക് പുറത്തിരിക്കേണ്ടി വരും.

ലെൻസിനെതിരെയുള്ള മത്സരമാണ് നെയ്മർക്ക് നഷ്ടമാവുക.പക്ഷേ ഇതിനേക്കാൾ കൂടുതൽ സസ്പെൻഷൻ നെയ്മർക്ക് ലഭിക്കുമോ എന്നുള്ളത് നാളെ അറിയാം. എന്തെന്നാൽ LFP യുടെ അച്ചടക്ക കമ്മറ്റി നാളെ നടത്തുന്ന യോഗത്തിൽ നെയ്മറുടെ റെഡ് കാർഡ് പരിഗണിക്കും. കൂടുതൽ മത്സരങ്ങളിൽ അദ്ദേഹത്തിന് സസ്പെൻഷൻ നൽകേണ്ടതുണ്ടോ എന്നുള്ളത് ഈ അച്ചടക്ക കമ്മറ്റി നാളെയാണ് തീരുമാനിക്കുക.

നെയ്മറുടെ മുമ്പത്തെ ഡിസിപ്ലിനറി റെക്കോർഡ് കൂടി പരിശോധിച്ചു കൊണ്ടായിരിക്കും അവർ തീരുമാനമെടുക്കുക.ഗുരുതരമായ തെറ്റുകൾ അല്ല നെയ്മർ ചെയ്തത് എന്ന് വ്യക്തമായാൽ മാത്രം നെയ്മറുടെ സസ്പെൻഷൻ ഒരൊറ്റ മത്സരത്തിൽ ഒതുങ്ങും.അല്ലെങ്കിൽ കൂടുതൽ സസ്പെൻഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഏതായാലും പിഎസ്ജിയുടെ പരിശീലകനായ ഗാൾറ്റിയർ നേരത്തെ ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതായത് രണ്ടാമത് ലഭിച്ചത് യെല്ലോ കാർഡ് തന്നെയാണെന്നും എന്നാൽ ഒന്നാമത്തെ യെല്ലോ കാർഡ് നെയ്മർ അർഹിച്ചിരുന്നില്ല എന്നുമായിരുന്നു പിഎസ്ജി പരിശീലകൻ ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *