നെയ്മർക്ക് ആദ്യ വോട്ട് നൽകിയത് രണ്ട് ക്യാപ്റ്റൻമാർ മാത്രം!
കഴിഞ്ഞ ദിവസമായിരുന്നു ഫിഫ ബെസ്റ്റ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരമായി ഫിഫ തിരഞ്ഞെടുത്ത സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയെയാണ്.ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ടാണ് ലെവന്റോസ്ക്കി പുരസ്ക്കാരം കരസ്ഥമാക്കിയത്.
അതേസമയം ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല.പത്താം സ്ഥാനത്താണ് നെയ്മർ ജൂനിയർ ഫിനിഷ് ചെയ്തത്.10 പോയിന്റുകൾ മാത്രമാണ് നെയ്മർക്ക് നേടാൻ സാധിച്ചത്.
— Murshid Ramankulam (@Mohamme71783726) January 19, 2022
അതേസമയം രണ്ട് ദേശീയ ടീമിന്റെ ക്യാപ്റ്റൻമാരാണ് നെയ്മർക്ക് ആദ്യ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.ബ്രസീലിന്റെ നായകനായ തിയാഗോ സിൽവയും അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയും തങ്ങളുടെ ഏറ്റവും മികച്ച താരമായി രേഖപ്പെടുത്തിയത് നെയ്മറെയാണ്.പരാഗ്വയുടെ ക്യാപ്റ്റനായ ഗുസ്താവോ ഗോമസും നെയ്മർക്ക് വോട്ട് നൽകിയിട്ടുണ്ട്.രണ്ടാമത്തെ വോട്ടാണ് ഇദ്ദേഹം നെയ്മർക്ക് രേഖപ്പെടുത്തിയത്.
ഫിഫ ബെസ്റ്റ് പുരസ്ക്കാരം ഇതുവരെ നേടാൻ നെയ്മർക്ക് സാധിച്ചിട്ടില്ല. നെയ്മറുടെ ഏറ്റവും വലിയ നേട്ടം മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തതാണ്.2017-ൽ ക്രിസ്റ്റ്യാനോ,മെസ്സി എന്നിവർക്ക് പിറകിലായാണ് നെയ്മർ മൂന്നാമത് എത്തിയത്.ഏതായാലും നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരത്തിന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.