നെയ്മർക്കെതിരെയുള്ള വിമർശനങ്ങൾ, മറുപടിയുമായി പോച്ചെട്ടിനോ!

ഈ സീസണിൽ പിഎസ്ജിക്ക്‌ വേണ്ടി യഥാർത്ഥ ഫോമിലേക്ക് ഉയരാൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക്‌ കഴിഞ്ഞിരുന്നില്ല.ലീഗ് വണ്ണിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച നെയ്മർക്ക്‌ ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്.കഴിഞ്ഞ റെന്നസിനെതിരെയുള്ള മത്സരത്തിൽ താരം മോശം ഫോമിലുമായിരുന്നു. ഇതോടെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ നെയ്മർക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.കൂടാതെ നെയ്മർ എംബപ്പേയുമായി നല്ല ബന്ധത്തിലല്ല എന്ന വാർത്തയും പുറത്തേക്ക് വന്നിരുന്നു.

എന്നാൽ നെയ്മർക്ക്‌ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ.നെയ്മർ അതിശയിപ്പിക്കുന്ന ഒരു വ്യക്തിയാണെന്നും എല്ലാവരുമായും നെയ്മർ വളരെ നല്ല ബന്ധത്തിലാണ് എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം മൂവിസ്റ്റാർ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു പിഎസ്ജിയുടെ പരിശീലകൻ.

” എല്ലാവരുമായും നെയ്മർക്ക്‌ നല്ല ബന്ധമാണ് ഉള്ളത്.ഒരു വലിയ ഹൃദയമുള്ള മനുഷ്യനാണ് നെയ്മർ.വളരെ സെൻസിറ്റീവായ വ്യക്തിയാണ്. ആളുകളെ ആലിംഗനം ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.കോമ്പിറ്റീറ്റാവും നെയ്മർ മികച്ചതാണ്.അതിശയിപ്പിക്കുന്ന ഒരു വ്യക്തിയാണ് നെയ്മർ ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.

ഏതായാലും നിലവിൽ ബ്രസീൽ ടീമിനോടൊപ്പമാണ് നെയ്മർ ഉള്ളത്. ബ്രസീൽ ടീമിൽ താരം ഫോം കണ്ടെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *