നെയ്മറോ എംബപ്പേയോ ക്ലബ് വിട്ടാൽ ആ സ്ഥാനത്തേക്ക് സൂപ്പർ താരത്തെ കണ്ടു വെച്ച് PSG!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.താരം ക്ലബ്ബിൽ തുടരുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ യാതൊരു ഉറപ്പുകളും പിഎസ്ജിക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല സൂപ്പർതാരം നെയ്മർ ജൂനിയറുടെ ഒരു കാര്യത്തിലും പിഎസ്ജിക്ക് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.അദ്ദേഹത്തെ ഈ സമ്മറിൽ പിഎസ്ജി ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.

ഏതായാലും ഈ താരങ്ങൾ ക്ലബ് വിടുകയാണെങ്കിൽ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ പിഎസ്ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.തങ്ങളുടെ മുൻ താരവും നിലവിൽ ആർബി ലീപ്സിഗ് താരവുമായ ക്രിസ്റ്റഫർ എങ്കുങ്കുവിനെയാണ് ഇപ്പോൾ പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്. വരുന്ന സമ്മറിൽ തന്നെ ഈ 24-കാരനായ താരത്തെ ടീമിൽ എത്തിക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മുന്നേറ്റനിരയിൽ എവിടെയും ഉപയോഗിക്കാൻ കഴിയുന്ന ഒരു താരമാണ് എങ്കുങ്കു. ഏകദേശം 70 മില്യൺ യൂറോയോളം താരത്തിന് വില നൽകേണ്ടി വരുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്ന താരമാണ് എങ്കുങ്കു.2015 മുതൽ 2019 വരെ പിഎസ്ജിയുടെ സീനിയർ ടീമിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.പിന്നീട് RB ലീപ്സിഗിലേക്ക് താരം ചെക്കറുകയായിരുന്നു.

മിന്നുന്ന പ്രകടനമാണ് താരം ലീപ്സിഗിൽ പുറത്തെടുക്കുന്നത്.124 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 44 അസിസ്റ്റുകളും ജർമൻ ക്ലബ്ബിന് വേണ്ടി എങ്കുങ്കു കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *