നെയ്മറെ സ്വന്തമാക്കണം, അദ്ദേഹത്തിന്റെ ക്യാമ്പുമായി ബോഹ്ലി ചർച്ച നടത്തിയതായി വാർത്ത.
നെയ്മർ ജൂനിയറുടെ ഭാവി വീണ്ടും ചർച്ചാവിഷയമായ ഒരു സാഹചര്യമാണിത്. നെയ്മർക്ക് പിഎസ്ജിയുമായി ഇനിയും വളരെ കാലത്തെ കോൺട്രാക്ട് ഉണ്ട്. പക്ഷേ നെയ്മറുടെ കാര്യത്തിൽ പിഎസ്ജി ഒട്ടും ഹാപ്പിയല്ല.അദ്ദേഹത്തെ വരുന്ന സമ്മറിൽ ഒഴിവാക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം.
സ്വന്തമാക്കാൻ ചെൽസിക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ താല്പര്യമുള്ളത് എന്ന് മാത്രമല്ല അവർ നീക്കങ്ങളും നടത്തിയിട്ടുണ്ട്.നാസർ അൽ ഖലീഫിയുമായി ചെൽസി ഉടമസ്ഥനായ ടോഡ് ബോഹ്ലി ചർച്ച നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഫൂട്ട് മെർക്കാറ്റോ മറ്റൊരു കാര്യം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചെൽസി ഉടമസ്ഥൻ നെയ്മറുടെ ക്യാമ്പുമായി സംസാരിച്ചു കഴിഞ്ഞു എന്നാണ് ഇവരുടെ കണ്ടെത്തൽ.
നെയ്മർ ചെൽസിയിലേക്ക് വരുമോ എന്നറിയാൻ വേണ്ടിയാണ് ഇദ്ദേഹം നെയ്മറുടെ പരിവാരങ്ങളെ കണ്ടിട്ടുള്ളത്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ചെൽസി തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.നെയ്മറുടെ സാലറിയാണ് ഏറ്റവും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുക. മാത്രമല്ല നിരവധി താരങ്ങളെ ഇതിനോടകം തന്നെ സ്വന്തമാക്കിയതിനാൽ FFP നിയമങ്ങളും ചെൽസിക്ക് ഒരു പ്രശ്നമാണ്.
🚨 | Todd Boehly has met Neymar's entourage in recent days to discuss the possibility of the Brazilian joining Chelsea. (@Santi_J_FM)https://t.co/yo8UidMHQG
— Get French Football News (@GFFN) February 17, 2023
നെയ്മറെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ടോഡ് ബോഹ്ലി. അതുകൊണ്ടുതന്നെ താരത്തെ എത്തിക്കാൻ ചെൽസി പരമാവധി ശ്രമിച്ചേക്കും. മാത്രമല്ല പിഎസ്ജി താരത്തിന്റെ വില കുറക്കാനും സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ഇനിയും കൂടുതൽ ചർച്ച ചെയ്യപ്പെട്ടേക്കും.