നെയ്മറുടെ പകരക്കാരനായി മെസ്സി അരങ്ങേറി, എംബപ്പേയുടെ മികവിൽ ജയം തുടർന്ന് പിഎസ്ജി!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിക്ക്‌ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ റീംസിനെയാണ് പിഎസ്ജി അവരുടെ മൈതാനത്ത് കീഴടക്കിയത്. ഇരട്ട ഗോളുകൾ നേടിയ കിലിയൻ എംബപ്പേയാണ് പിഎസ്ജിയുടെ വിജയനായകൻ. അതേസമയം സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി ജേഴ്സിയിൽ അരങ്ങേറി. നെയ്മറുടെ പകരക്കാരനായാണ് മെസ്സി കളത്തിലേക്ക് വന്നത്.ജയത്തോടെ പിഎസ്ജി 12 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി.

നെയ്മർ, എംബപ്പേ, ഡിമരിയ എന്നിവരായിരുന്നു പിഎസ്ജിയുടെ മുന്നേറ്റനിരയിൽ ഇടം നേടിയിരുന്നത്.16-ആം മിനിറ്റിലാണ് എംബപ്പേ ആദ്യഗോൾ നേടുന്നത്. ഒരു ഡി മരിയയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്.പിന്നീട് മുനേറ്റ്സി റീംസിനായി ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.63-ആം മിനുട്ടിലാണ് എംബപ്പേ രണ്ടാം ഗോൾ നേടുന്നത്. ഹാക്കിമിയുടെ ക്രോസിൽ നിന്നാണ് താരം ഗോൾ കണ്ടെത്തിയത്.66-ആം മിനിറ്റിലാണ് മെസ്സി കളത്തിലേക്കിറങ്ങിയത്. നെയ്മറുടെ പകരക്കാരനായാണ് മെസ്സി പിഎസ്ജിക്കായി അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *