നെയ്മറുടെ തകർപ്പൻ ഫോം, പ്രശംസിച്ച് പോച്ചെട്ടിനോ!

കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി പരാജയപ്പെടുത്തിയിരുന്നുത്.ഇതിൽ ആദ്യ ഗോൾ നേടിയത് സൂപ്പർതാരം നെയ്മർ ജൂനിയറായിരുന്നു. നിലവിൽ മിന്നുന്ന ഫോമിലാണ് നെയ്മർ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.അവസാനമായി പിഎസ്ജിക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നെയ്മർ നേടിക്കഴിഞ്ഞു.

ഏതായാലും താരത്തിന്റെ ഇപ്പോഴത്തെ പ്രകടനത്തെ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ പ്രശംസിച്ചിട്ടുണ്ട്. നെയ്മറുടെ പ്രവർത്തനങ്ങളിലും ആത്മാർത്ഥയിലും താൻ വളരെയധികം ഹാപ്പിയാണ് എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നെയ്മർ കൂടുതൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ മികവിലേക്ക് അദ്ദേഹം ഉയർന്നുവരുന്നു.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും ആത്മാർത്ഥതയിലും ഞാൻ വളരെയധികം ഹാപ്പിയാണ്.നെയ്മർ വളരെയധികം ഇൻവോൾവ് ആവുന്നുണ്ട്. അവിശ്വസനീയമായ പ്രതിഭയുള്ള താരമാണ് നെയ്മർ.മികച്ച രീതിയിലാണ് അദ്ദേഹം ഇപ്പോൾ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. നെയ്മറെ സംബന്ധിച്ചെടുത്തോളം മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു സീസണായിരുന്നു ഇത്. കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പും പരിക്കുമൊക്കെ നെയ്മർക്ക് തടസ്സങ്ങൾ സൃഷ്ടിച്ചു. പക്ഷേ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ വേണ്ടി നെയ്മർ പരിശ്രമിച്ചു.മാഴ്സെക്കെതിരെ അതിന്റെ ഫലം കണ്ടെത്തുകയും ചെയ്തു ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

18 ലീഗ് മത്സരങ്ങളിൽ നിന്ന് ആകെ 15 ഗോൾ പങ്കാളിത്തങ്ങൾ നെയ്മർ വഹിച്ചു കഴിഞ്ഞു. എന്നാൽ ഈ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരൊറ്റ ഗോൾ പോലും നേടാൻ നെയ്മർക്ക് കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *