നെയ്മറുടെ കാര്യത്തിൽ പിഎസ്ജിയിൽ റെയ്ഡ്!

2017ലായിരുന്നു നെയ്മർ ജൂനിയറെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കിയത്. ലോക റെക്കോർഡ് ട്രാൻസ്ഫറായിരുന്നു അവിടെ പിറന്നിരുന്നത്. നെയ്മർ ജൂനിയർക്ക് വേണ്ടി പിഎസ്ജി ബാഴ്സലോണക്ക് നൽകിയത് 222 മില്യൺ യൂറോയാണ്. ഈ റെക്കോർഡ് ഇപ്പോഴും ഫുട്ബോൾ ലോകത്ത് തുടരുകയാണ്.

എന്നാൽ ഇക്കാര്യത്തിൽ പുതിയതായി കൊണ്ട് ഒരു വിവാദം ഉയർന്നു കേട്ടിരുന്നു. അതായത് നെയ്മർ ജൂനിയറെ കൊണ്ടുവന്നതിൽ പിഎസ്ജി നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെട്ടിരുന്നു. ഗവൺമെന്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി പിഎസ്ജി കൃത്യമായ നികുതി അടച്ചില്ല,നികുതി വെട്ടിച്ചു എന്നായിരുന്നു ആരോപണങ്ങൾ. ഈ ആരോപണങ്ങളിൽ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

അതിന്റെ ഭാഗമായി കൊണ്ട് ഇപ്പോൾ ഫ്രഞ്ച് മിനിസ്റ്ററി ആസ്ഥാനത്ത് റെയ്ഡ് നടന്നിട്ടുണ്ട്. അഴിമതിയും നികുതിവെട്ടിപ്പും തടയുന്ന സെൻട്രൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് റൈഡ് നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാൻ വേണ്ടിയാണ് റൈഡ് നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിലെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരേണ്ടതുണ്ട്. ഈ വിഷയത്തിൽ കടുത്ത സംശയങ്ങളാണ് ഇപ്പോൾ പിഎസ്ജി നേരിടേണ്ടിവരുന്നത്.അതുകൊണ്ടുതന്നെ അവർ പ്രതിരോധത്തിലായിട്ടുണ്ട്.

ദീർഘകാലം പിഎസ്ജിക്ക് വേണ്ടി കളിച്ച നെയ്മർ കഴിഞ്ഞ സമ്മറിലാണ് ക്ലബ്ബ് വിട്ടത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ആയിരുന്നു നെയ്മറെ സ്വന്തമാക്കിയത്. താരത്തിന് വേണ്ടി 90 മില്യൺ യൂറോയാണ് അൽ ഹിലാൽ ചിലവഴിച്ചത്. എന്നാൽ അധികം വൈകാതെ നെയ്മർ ജൂനിയർ പരിക്കു മൂലം പുറത്താവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *