നെയ്മറും എംബപ്പേയുമല്ല,PSGയിലെ മികച്ച താരം സ്ലാട്ടൻ: ബ്രസീലിയൻ താരം

2017ലായിരുന്നു സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തിയത്. രണ്ടുപേരും ക്ലബ്ബിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ സമ്മറിലാണ് നെയ്മർ ക്ലബ്ബിനോട് വിട പറഞ്ഞത്. വരുന്ന സമ്മറിൽ എംബപ്പേ കൂടി ക്ലബ്ബിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ്. രണ്ടുപേരും പിഎസ്ജിയുടെ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരങ്ങളായി കൊണ്ടാണ് അറിയപ്പെടുന്നത്.

പക്ഷേ നെയ്മർ,എംബപ്പേ എന്നിവരെക്കാൾ ഏറ്റവും മികച്ച താരം പിഎസ്ജിയിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചായിരുന്നു എന്നുള്ള കാര്യം ബ്രസീലിയൻ താരമായിരുന്ന വിറ്റോറിനോ ഹിൽട്ടൻ പറഞ്ഞിട്ടുണ്ട്. 2011 മുതൽ 2021 വരെ ഫ്രഞ്ച് ക്ലബ്ബായ മോന്റ്പെല്ലിയറിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.ഈ പറഞ്ഞതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഹിൽറ്റന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെ മികച്ച ഒരു അറ്റാക്കറായിരുന്നു സ്ലാട്ടൻ.വളരെയധികം ബുദ്ധിമാനായിരുന്നു അദ്ദേഹം.പ്രകോപനം കൊണ്ടുതന്നെ പ്രതിരോധനിര താരങ്ങളെ ഇല്ലാതാക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്റെ മൂക്ക് പോലും അദ്ദേഹം പിടിച്ച് തകർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉയരം എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നു. എല്ലാം ഒത്തുചേർന്ന ഒരു മുന്നേറ്റ നിര താരമായിരുന്നു അദ്ദേഹം.അദ്ദേഹത്തിനെതിരെ കളിക്കുന്നത് എനിക്കിഷ്ടമായിരുന്നു. നമ്മൾ എല്ലാവരും പിഎസ്ജിയിൽ എംബപ്പേ,നെയ്മർ എന്നിവരെ കുറിച്ചാണ് സംസാരിക്കുക. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് സ്ലാറ്റനാണ്. അദ്ദേഹമായിരുന്നു ഏറ്റവും കരുത്തനായ താരം ” ഇതാണ് ഹിൽട്ടൻ പറഞ്ഞിട്ടുള്ളത്.

2012 മുതൽ 2016 വരെയാണ് സ്ലാട്ടൻ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.ആകെ കളിച്ച 180 മത്സരങ്ങളിൽ നിന്ന് 156 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് പോവുകയായിരുന്നു. ഏറ്റവും ഒടുവിൽ നിലാനിൽ വച്ചുകൊണ്ടാണ് അദ്ദേഹം വിരമത്തിൽ പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *