നുണ പ്രചരണങ്ങൾ അവസാനിപ്പിക്കൂ,എപ്പോഴും സഹിച്ചെന്ന് വരില്ല,PSGയോടൊപ്പം ഇല്ലാത്തത് പേഴ്സണൽ പ്രശ്‌നങ്ങൾ കൊണ്ടല്ല : അഭ്യൂഹങ്ങളിലെ സത്യം വെളിപ്പെടുത്തി സൂപ്പർ താരം!

ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു ക്ലർമോന്റ് ഫൂട്ടിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. എന്നാൽ അർജന്റൈൻ സൂപ്പർ താരമായ ഇക്കാർഡി ഈ മത്സരത്തിനുള്ള പിഎസ്ജി ടീമിൽ ഉണ്ടായിരുന്നില്ല.

എന്നാൽ ഇതേക്കുറിച്ച് നിരവധി അഭ്യുഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതായത് മൗറോ ഇക്കാർഡി തന്റെ പങ്കാളിയായ വാണ്ട നരയുമായി പിരിയുകയാണെന്നും അതിനാലാണ് പിഎസ്ജി ടീമിൽ ഇല്ലാത്തത് എന്നായിരുന്നു പലയിടത്തും പ്രചരിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ഇക്കാർഡി തന്നെ രംഗത്ത് വന്നിട്ടുണ്ട്.

അതായത് നുണപ്രചരണങ്ങൾ അവസാനിപ്പിക്കൂവെന്നും തന്നെ മോശമായി ചിത്രീകരിക്കുന്നത് എപ്പോഴും സഹിച്ചെന്ന് വരില്ല എന്നുമാണ് ഇക്കാർഡി കുറിച്ചിട്ടുള്ളത്.വാണ്ട നരയുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഇക്കാർഡി ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നുണ പ്രചരണങ്ങൾ അവസാനിപ്പിക്കൂ.ഞാൻ ടീമിനൊപ്പം ഇല്ലാത്തത് പേഴ്സണൽ പ്രശ്നങ്ങൾ കൊണ്ടല്ല. മറിച്ച് അതൊരു ലളിതമായ ടെക്നിക്കൽ ഡിസിഷനായിരുന്നു.എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല.എല്ലാ ട്രെയിനിങ്ങിനേയും ഞാൻ ബഹുമാനിക്കുന്നു.ഫുട്ബോളാണ് എന്റെ ജോലി.അതിനു തന്നെയാണ് ഞാൻ മുൻഗണന നൽകുന്നത്.അതിനാണല്ലോ എനിക്ക് പണം ലഭിക്കുന്നത്. എന്നെ അപകീർത്തിപ്പെടുത്തുന്നത് എപ്പോഴും ഞാൻ സഹിച്ചു എന്ന് വരില്ല. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി സമയം നഷ്ടമാകാതിരിക്കൂ. ആദ്യം സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ ” ഇതാണ് ഇക്കാർഡി കുറിച്ചിട്ടുള്ളത്.

ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം കളിക്കുക മോന്റ്പെല്ലിയറിനെതിരെയാണ്. ഈ മത്സരത്തിൽ ഇക്കാർഡി ടീമിനൊപ്പം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *