നിരവധി അഭ്യൂഹങ്ങൾ,നേരിട്ട് തന്നെ പ്രതികരിച്ച് നെയ്മർ!

സൂപ്പർ താരം നെയ്മർ ജൂനിയറെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ സജീവമായി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.നെയ്മറെ പിഎസ്ജി ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നുള്ള കാര്യം ഒട്ടേറെ പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.പിഎസ്ജിയുടെ വെയിജ് ബിൽ കുറയ്ക്കാൻ വേണ്ടിയാണ് അവർ ഇത്തരത്തിലുള്ള ആലോചനകൾ നടത്തുന്നത്. മാത്രമല്ല ക്ലബ്ബിന്റെ പ്രസിഡന്റായ നാസർ അൽ ഖലീഫി ചെറിയ സൂചനകൾ നൽകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ വേറെയും ഒരുപാട് റൂമറുകൾ നെയ്മറെ പറ്റി പുറത്തേക്ക് വന്നു. പ്രീമിയർലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ്, ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് എന്നിവരെയൊക്കെ നെയ്മറുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകളുണ്ടായിരുന്നു.

ഏതായാലും നെയ്മർ തന്നെ ഈ അഭ്യൂഹങ്ങളോട് ഇപ്പോൾ നേരിട്ട് തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇതെല്ലാം വ്യാജ വാർത്തകളാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.ഇൻസ്റ്റഗ്രാമിലൂടെയാണ് നെയ്മർ ഇക്കാര്യം ആരാധകരെ അറിയിച്ചിട്ടുള്ളത്.

” Hello Fake news,ഞാനിപ്പോൾ ഉള്ളത് ഒരുപാട് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഇടയിലാണ് ” ഇതാണ് നെയ്മർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിട്ടുള്ളത്.

ഏതായാലും നെയ്മർ നിലവിൽ പിഎസ്ജിയിൽ തുടരാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.പക്ഷെ പിഎസ്ജി താരത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.നെയ്മറെ ഒഴിവാക്കുന്നതിൽ ക്ലബ്ബിലെ ഭൂരിഭാഗം പേർക്കും എതിർപ്പില്ല എന്നുള്ള കാര്യം നേരത്തെ തന്നെ ഫ്രഞ്ച് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *