നവാസ്, മാർക്കിഞ്ഞോസ്, ഇകാർഡി എന്നിവർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു !
പിഎസ്ജിയുടെ സുപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, ഡിമരിയ, പരേഡസ് എന്നിവർക്ക് കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്.തങ്ങളുടെ മൂന്ന് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട് എന്നായിരുന്നു പിഎസ്ജി ഒഫീഷ്യൽ ആയി പുറത്തു വിട്ടതെങ്കിലും പേര് വിവരങ്ങൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെ പുറത്തു വിടുകയായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ മറ്റു കുറച്ചു താരങ്ങൾക്ക് കൂടി കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സൂപ്പർ താരങ്ങളായ കെയ്‌ലർ നവാസ്, മൗറോ ഇകാർഡി, മാർക്കിഞ്ഞോസ് എന്നീ താരങ്ങൾക്കാണ് ഇപ്പോൾ പുതുതായി പോസിറ്റീവ് ആയിരിക്കുന്നത് എന്നാണ് എൽ എക്വിപെ പറയുന്നത്. ഇന്നലെ, അതായത് വ്യാഴാഴ്ച്ചയാണ് ഇരുവർക്കും പോസിറ്റീവ് ആയത്. ഇതോടെ പിഎസ്ജിയിൽ കോവിഡ് സ്ഥിരീകരിക്കുകയും ക്വാറന്റയിനിൽ ആവുകയും ചെയ്ത ആകെ താരങ്ങളുടെ എണ്ണം ആറായി.
➡ Icardi, Marquinhos y Keylor Navas, tres positivos más en el PSGhttps://t.co/J0CpqyB6sB por @imentruit
— Mundo Deportivo (@mundodeportivo) September 3, 2020
നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവർക്ക് മാത്രമേ ഇന്റർനാഷണൽ ഡ്യൂട്ടി ഒള്ളൂ. ഇതിനാൽ തന്നെ ഈ താരങ്ങൾ ഇബിസയിൽ അവധിദിനങ്ങൾ ആഘോഷിക്കാൻ പോയിരുന്നു. ഇവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. അവിടെ തിരിച്ചു വന്ന ശേഷമാണ് ഈ ആറു പേർക്കും പരിശോധന നടത്തിയതും ആറു പേർക്കും സ്ഥിരീകരിക്കുകയും ചെയ്തത്. ഇതോടെ തങ്ങളുടെ മത്സരങ്ങൾ തുടങ്ങാനിരിക്കെ പിഎസ്ജി കൂടുതൽ പ്രതിരോധത്തിലായി. ഓഗസ്റ്റ് 29-നായിരുന്നു പിഎസ്ജിയുടെ ലെൻസിനെതിരായ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് കാരണം അത് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ പത്താം തിയ്യതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ആ മത്സരം ഇങ്ങു അടുത്തു വരാനിരിക്കെയാണ് കോവിഡ് കേസുകൾ പിഎസ്ജിക്ക് തിരിച്ചടിയായിരിക്കുന്നത്.
Keylor Navas et Mauro Icardi sont les deux autres cas positifs au Covid-19 au PSG. Au total, le PSG compte désormais six joueurs en quarantaine à cause du coronavirus > https://t.co/1I7a3PIbTj pic.twitter.com/Km37vCbn3E
— L'ÉQUIPE (@lequipe) September 3, 2020