നവാസുമായുള്ള മത്സരത്തെ പേടിയില്ലെന്ന് ഡോണ്ണാരുമ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയത്. താരം ഇതുവരെ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറിയിട്ടില്ല. അതേസമയം പിഎസ്ജിയുടെ നിലവിലെ ഗോൾകീപ്പറായ കെയ്‌ലർ നവാസാണ് ലീഗ് വണ്ണിലെ മൂന്ന് മത്സരങ്ങളിലും പിഎസ്ജിയുടെ വല കാത്തിരുന്നത്. ഏതായാലും പിഎസ്ജിയുടെ ഫസ്റ്റ് ഗോൾകീപ്പർ സ്ഥാനത്തിന് വേണ്ടി ഡോണ്ണാരുമ നവാസുമായി മത്സരത്തിൽ ഏർപ്പെടേണ്ടി വരുമെന്ന് വ്യക്തമാണ്. എന്നാൽ ആ ഒരു മത്സരത്തെ താൻ ഭയക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡോണ്ണാരുമ.കഴിഞ്ഞ ദിവസം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു ഡോണ്ണാരുമ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പിഎസ്ജി എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു.അവർക്ക് എന്നെയും എനിക്ക് പിഎസ്ജിയെയും ആവിശ്യമുണ്ടായിരുന്നു.ക്ലബ്ബിനകത്തെ മത്സരം എന്നെ പേടിപ്പെടുത്തുന്നില്ല.ഞങ്ങൾക്കിടയിലുള്ള മത്സരം രണ്ട് പേർക്കും ഗുണകരമാണ്.അത് എന്നെ വളരാൻ സഹായിക്കും.ഞാൻ ഇവിടേക്ക് വന്നത് കളിക്കാൻ വേണ്ടിയാണ്.ഞാൻ എന്റെ പരമാവധി ടീമിന് വേണ്ടി നൽകാൻ ശ്രമിക്കും.സ്ഥാനത്തിന് വേണ്ടി മത്സരങ്ങൾ നടക്കുക എന്നുള്ളത് സാധാരണ കാര്യമാണ്.കെയ്‌ലർ നവാസ് ഒരു അസാമാന്യമായ വ്യക്തിയാണ്.ഞങ്ങൾ ഇവിടെ സുഹൃത്തുക്കളായി കഴിഞ്ഞു ” ഡോണ്ണാരുമ പറഞ്ഞു.
«Il n’y aura aucun problème», Donnarumma ne craint pas la concurrence avec Navas
— Le Parisien | PSG (@le_Parisien_PSG) August 22, 2021
➡️ https://t.co/tfBuD4E5Ly pic.twitter.com/6HwRVrAjF9
പിഎസ്ജിയുടെ ഗോൾകീപ്പർ പൊസിഷനിൽ സ്ഥിരമായി ആരെ നിർത്തണം എന്ന കാര്യത്തിൽ പോച്ചെട്ടിനോയും തീരുമാനമെടുത്തിട്ടില്ല. ഇതേ കുറിച്ച് പോച്ചെട്ടിനോ പറഞ്ഞത് ഇങ്ങനെയാണ്. ” ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.ഒരു ഗോൾകീപ്പറിന് മാത്രമാണ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ സാധിക്കുക.അത്കൊണ്ട് തന്നെ ഓരോ സമയത്തും ഗ്രൂപ്പിന്റെ താല്പര്യത്തിനനുസരിച്ചാണ് തീരുമാനം കൈകൊള്ളുക ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ അഞ്ച് ഗോളുകളായിരുന്നു കെയ്‌ലർ നവാസ് വഴങ്ങിയിരുന്നത്. അത്കൊണ്ട് തന്നെ ഡോണ്ണാരുമ അടുത്ത മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.