നന്നായി പഠിച്ചിട്ട് തന്നെയാണ് ഇറങ്ങുക: ബാഴ്സയെ നേരിടും മുമ്പ് മാർക്കിഞ്ഞോസ് പറയുന്നു
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും സ്പാനിഷ് കരുത്തരായ ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഏപ്രിൽ പതിനൊന്നാം തീയതി നടക്കുന്ന ആദ്യപാദം മത്സരം പിഎസ്ജിയുടെ മൈതാനത്താണ് അരങ്ങേറുക.ഏപ്രിൽ പതിനേഴാം തീയതി ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ട് രണ്ടാം പാദം നടക്കും. ഒരു കിടിലൻ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ മാർക്കിഞ്ഞോസ് പറഞ്ഞിട്ടുണ്ട്. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെ പിഎസ്ജിക്ക് വേണ്ടി കളിച്ച് പരിചയമുള്ള വ്യക്തിയാണ് മാർക്കിഞ്ഞോസ്. ബാഴ്സയെ നന്നായി പഠിച്ചിട്ട് തന്നെയാണ് ഇറങ്ങുക എന്നാണ് ഈ ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്. ഈ മത്സരത്തിൽ ഫേവറേറ്റുകൾ ഇല്ലെന്നും മാർക്കിഞ്ഞോസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
REENCONTRO PESADO CONTRA O BARCELONA! 🔥👀 Marquinhos elogiou o adversário do PSG nas quartas de final e disse que não tem favorito… Quem avança na Champions League? 🤔
— TNT Sports BR (@TNTSportsBR) March 15, 2024
Crédito: PSG TV pic.twitter.com/WjcxqpKkWq
” ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് എന്നുള്ളത് എപ്പോഴും വളരെ സ്പെഷ്യലായിട്ടുള്ള ഒരു നിമിഷമാണ്. ബാഴ്സ എപ്പോഴും ഹിസ്റ്റോറിക് ആയിട്ടുള്ള ടീമാണ്.ബഹുമാനിക്കപ്പെടുന്ന ഒരു ടീമാണ് അവർ.ഞങ്ങൾ ഇതിനു മുൻപ് ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്.നല്ല നിമിഷങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു,നല്ലതല്ലാത്ത നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ തന്നെ ഞങ്ങൾ ഈ മത്സരത്തിനു വേണ്ടി തയ്യാറെടുക്കും. ഈ മത്സരത്തിൽ ഫേവറേറ്റുകൾ ഒന്നുമില്ല.എന്ത് വേണമെങ്കിലും സംഭവിക്കാം.മത്സരം വളരെ കഠിനമായിരിക്കും.എതിരാളികളെ കുറിച്ച് കൂടുതലായിട്ട് സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.എന്നാൽ നന്നായി പഠിച്ചിട്ട് തന്നെയാണ് ഞങ്ങൾ ഈ മത്സരത്തിന് ഇറങ്ങുക. ഞങ്ങൾ ഞങ്ങളുടെ ഭാഗം ശ്രദ്ധിക്കേണ്ടതുണ്ട് “ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
2021 ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജിയും ബാഴ്സയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജി ബാഴ്സയെ തോൽപ്പിച്ചത്. അതേസമയം 2017ൽ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടിയത് ഈ രണ്ട് ടീമുകൾ തമ്മിലായിരുന്നു. അഞ്ചിനെതിരെ ആറ് ഗോളുകൾക്കായിരുന്നു രണ്ടു പാദങ്ങളിലുമായി ബാഴ്സ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. പ്രശസ്തമായ 6-1ന്റെ തിരിച്ചുവരവ് അന്നാണ് ബാഴ്സലോണ നടത്തിയത്.