തിരക്കേറിയ ഷെഡ്യൂൾ,PSG യിൽ രണ്ട് ഇലവനുകൾ നിർമ്മിക്കാൻ ഗാൾട്ടിയർ!

പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ക്ലബ്ബിനോടൊപ്പമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. താര സമ്പന്നമായ പിഎസ്ജിക്ക് കന്നി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്നുള്ളതാണ് ഗാൾട്ടിയറിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ചുമതല.അത്കൊണ്ട് തന്നെ മികച്ച ഒരു ടീമിനെ സജ്ജമാക്കുന്ന തിരക്കിലാണ് നിലവിൽ പിഎസ്ജിയുടെ പരിശീലകനുള്ളത്.

മാത്രമല്ല ആവശ്യമില്ലാത്ത താരങ്ങളെയൊക്കെ വിറ്റഴിക്കാനുള്ള പദ്ധതിയും ഇപ്പോൾ പിഎസ്ജി ഉണ്ടാക്കിയിട്ടുണ്ട്.സ്‌ക്വാഡിലെ താരങ്ങളുടെ എണ്ണം 21നും 23നും ഇടയിലാക്കി കുറക്കാനാണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പതിനൊന്നോളം താരങ്ങൾക്ക് ടീമിലെ സ്ഥാനം നഷ്ടമായേക്കും.

മാത്രമല്ല പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് വരുന്ന സീസൺ ഓരോ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ഒരു സീസണാണ്. വേൾഡ് കപ്പ് നടക്കുന്നതിനാൽ താരങ്ങൾക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഇതിനൊരു പരിഹാരം എന്ന രൂപേണ ഗാൾട്ടിയർ ഇപ്പോൾ കണ്ടു വെച്ചിരിക്കുന്നത് രണ്ട് ഇലവനുകൾ ടീമിനകത്ത് തന്നെ നിർമ്മിക്കുക എന്നുള്ളതാണ്. തുല്യമായ രണ്ട് ഇലവനുകളെയാണ് ഇദ്ദേഹം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ സാധ്യമായാൽ ഈ ഇലവനുകളെ മത്സരത്തിന്റെ പ്രാധാന്യമനുസരിച്ച് റോട്ടേഷൻ നടത്താം എന്നുള്ളതാണ് ഗാൾട്ടിയറുടെ പദ്ധതി.

ഏതായാലും ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് അടുത്ത സീസണിൽ പിഎസ്ജിയിൽ ഉണ്ടായേക്കാവുന്ന രണ്ട് സാധ്യത ഇലവനുകളെ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. പിഎസ്ജിയുടെ ട്രാൻസ്ഫർ ടാർഗെറ്റുകളെയും ഇവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമുക്ക് ആ രണ്ട് ഇലവനുകളെയും ഒന്ന് പരിശോധിക്കാം.

പിഎസ്ജിയുടെ ആദ്യത്തെ ഇലവൻ ഇങ്ങനെയാണ്.

Donnarumma, Marquinhos, Ramos, Škriniar, Hakimi, Verratti, Sanches, Mendes, Neymar, Messi, Mbappé. (3-4-1-2)

പിഎസ്ജിയുടെ രണ്ടാമത്തെ ഇലവൻ ഇങ്ങനെയാണ്..

Navas, Kehrer, Bitshiabu, Kimpembe, Bernat, Vitinha, Gueye, Michut, Sarabia, Scamacca, Ekitike. (4-3-3)

ഇതാണിപ്പോൾ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് നൽകിയിരിക്കുന്ന ഇലവനുകൾ.ഏതായാലും വരുന്ന സീസണിൽ പിഎസ്ജിയുടെ മുഴുവൻ മികവും പുറത്തെടുപ്പിക്കാൻ ഗാൾട്ടിയർക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *