താൻ പിഎസ്ജിയിലെത്തിയത് എംബപ്പേയെ കൂടി കണ്ടിട്ട്, താരത്തിന്റെ ഭാവിയെ പറ്റി തുറന്ന് പറഞ്ഞ് വൈനാൾഡം!
സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിടാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ് എന്നാണ് പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. കരാർ പുതുക്കാൻ താല്പര്യമില്ല എന്നുള്ള കാര്യം എംബപ്പേ പിഎസ്ജിയെയും പരിശീലകനായ പോച്ചെട്ടിനോയെയും അറിയിച്ചു കഴിഞ്ഞു.എന്നാൽ എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരാനാണ് താൻ ഏറെ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വൈനാൾഡം. താൻ പിഎസ്ജിയിലെത്താനുള്ള കാരണങ്ങളിൽ ഒന്ന് എംബപ്പേയാണെന്നും ഈ ഡച്ച് താരം കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു വൈനാൾഡം ലിവർപൂളിൽ നിന്നും പിഎസ്ജിയിൽ എത്തിയത്. കഴിഞ്ഞ ദിവസം ആർഎംസി സ്പോർട്ടിനോട് സംസാരിക്കുന്ന വേളയിലാണ് താരം എംബപ്പേയെ കുറിച്ച് പരാമർശിച്ചത്.
Video: ‘Everyone Wants Him to Stay, Starting With Me’ – Georginio Wijnaldum on Kylian Mbappé Contract Extension https://t.co/NPutMJnpVu
— PSG Talk 💬 (@PSGTalk) July 24, 2021
” കിലിയൻ എംബപ്പേ പിഎസ്ജിയിൽ തുടരണമെന്ന് എല്ലാവരെ പോലെയും ഞാനും ആഗ്രഹിക്കുന്നു.കാരണം ഞാൻ പിഎസ്ജിയിൽ എത്താനുള്ള കാരണങ്ങളിൽ ഒരാൾ എംബപ്പേയാണ്.അദ്ദേഹത്തെ പോലെയുള്ള താരങ്ങളോടൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.നെയ്മർ കരാർ പുതുക്കിയതിൽ ഞാൻ സന്തോഷവാനാണ്.പക്ഷേ ഞാനും ഇത്പോലെയുള്ള അവസ്ഥയിലൂടെ കടന്നു പോയവനാണ്. അത്കൊണ്ട് തന്നെ എംബപ്പേയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും.അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ടീമായി മാറാൻ പിഎസ്ജി ശ്രമിക്കുന്നുണ്ട്.നല്ല ഡിഫൻഡർമാരും മിഡ്‌ഫീൽഡേഴ്സും ടീമിലുണ്ട്.നല്ല ക്വാളിറ്റിയുള്ള ടീമാണ് പിഎസ്ജി.ഈ ഗ്രൂപ്പിനോടൊപ്പം കളത്തിലേക്കിറങ്ങാൻ കാത്തിരിക്കുകയാണ് ഞാൻ ” വൈനാൾഡം പറഞ്ഞു. അതേസമയം എംബപ്പേ ഇതുവരെ കരാർ പുതുക്കാനുള്ള യാതൊരു താല്പര്യവും കാണിച്ചിട്ടില്ല. റയലാവട്ടെ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലുമാണ്.