തന്നെ മാറ്റി എംബപ്പേയെ വൈസ് ക്യാപ്റ്റൻ ആക്കിയത് അറിഞ്ഞില്ല: സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് പിഎസ്ജി സൂപ്പർതാരം !
ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ ബ്രസീലിയൻ സൂപ്പർതാരമായ മാർക്കിഞ്ഞോസാണ്. മാത്രമല്ല പിഎസ്ജിയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കുന്നത് അവരുടെ മറ്റൊരു പ്രതിരോധനിര താരമായ പ്രിസണൽ കിമ്പമ്പേയാണ്.പക്ഷേ പരിക്ക് മൂലം ഒരുപാട് കാലമായി താരത്തിന് ഇപ്പോൾ കളിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ക്ലബ്ബ് എടുത്തു മാറ്റിയിരുന്നു.
മാത്രമല്ല സൂപ്പർ താരം കിലിയൻ എംബപ്പേക്കാണ് ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയിട്ടുള്ളത്. പക്ഷേ ഇതിനെതിരെ പ്രിസണൽ കിമ്പമ്പേ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. തന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റിയത് ക്ലബ്ബ് അറിയിച്ചില്ല എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.കിമ്പമ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
Breaking | Presnel Kimpembe takes to social media to announce that PSG did not inform him that he has been replaced as the club's vice-captain by Kylian Mbappé & that he found out last night when the public did.
— Get French Football News (@GFFN) January 24, 2023
‘ കഴിഞ്ഞ കുറച്ച് സമയങ്ങളായി ഞാൻ എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താനും എന്നെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതായത് ഈ ഒരു തീരുമാനത്തെക്കുറിച്ച് എനിക്ക് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. പക്ഷേ നേരത്തെ പറഞ്ഞതുപോലെ തന്നെ ഞാൻ എപ്പോഴും ക്ലബ്ബിന്റെ തീരുമാനങ്ങളെ ബഹുമാനിക്കുക തന്നെ ചെയ്യും ‘ ഇതാണ് കിമ്പമ്പേ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മാർക്കിഞ്ഞോസ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞത് കിലിയൻ എംബപ്പേയായിരുന്നു. മത്സരത്തിൽ അദ്ദേഹം 5 ഗോളുകൾ നേടുകയും ചെയ്തു.