ഡോണ്ണാരുമ്മയെ ഒഴിവാക്കുമോ? ചെൽസി ഗോൾകീപ്പറെ സ്വന്തമാക്കാൻ എൻറിക്കെ.

പിഎസ്ജിയുടെ പുതിയ പരിശീലകനായിക്കൊണ്ട് ചുമതലയേറ്റ ലൂയിസ് എൻറിക്കെ ടീമിന്റെ പോരായ്മകളൊക്കെ നികത്താനുള്ള ശ്രമങ്ങളിലാണ്. ഇതിനോടകം തന്നെ ചില സൈനിങ്ങുകൾ പിഎസ്ജി നടത്തിയിട്ടുണ്ട്. മാർക്കോ അസെൻസിയോ,ഉഗാർറ്റെ, മിലാൻ സ്ക്രീനിയർ,ലുകാസ് ഹെർണാണ്ടസ് എന്നിവരെയൊക്കെ പിഎസ്ജി സ്വന്തമാക്കി കഴിഞ്ഞു. ഇനിയും കൂടുതൽ താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.

പിഎസ്ജിയുടെ ഒന്നാം ഗോൾകീപ്പറായ ജിയാൻ ലൂയി ജി ഡോണ്ണാറുമ്മയിൽ എൻറിക്കെക്ക് ഇപ്പോൾ അത്ര വിശ്വാസം പോര. കൂടുതൽ ബോൾ പ്ലെയിങ് കപ്പാസിറ്റിയുള്ള ഒരു ഗോൾകീപ്പറെയാണ് ഈ പരിശീലകന് വേണ്ടത്. ചെൽസിയുടെ ഗോൾകീപ്പറായ കെപ അരിസബലാഗയെ ടീമിലേക്ക് എത്തിക്കാൻ ഇപ്പോൾ പിഎസ്ജി താല്പര്യമുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കെപയെ കൂടാതെ ഹ്യൂഗോ ലോറിസ്,ഡേവിഡ് ഡിഹിയ എന്നിവരെയും ഈ പാരീസ് ക്ലബ്ബ് പരിഗണിക്കുന്നുണ്ട്.പക്ഷേ അവർക്കൊന്നും മുൻഗണന നൽകുന്നില്ല.ഡോണ്ണാറുമ്മയെ ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി ഉദ്ദേശിക്കുന്നില്ല. മറിച്ച് കെയ്ലർ നവാസിനെ ഏതെങ്കിലും ക്ലബ്ബിന് കൈമാറാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്.പിഎസ്ജിയുടെ മൂന്നാം ഗോൾകീപ്പറായ സെർജിയോ റിക്കോക്ക് ഈയിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.

അതേസമയം ചെൽസി കെപ കൈവിടാൻ തയ്യാറാകുമോ എന്നുള്ളത് സംശയമുണർത്തുന്ന കാര്യമാണ്. എന്തെന്നാൽ അവരുടെ പ്രധാനപ്പെട്ട ഗോൾകീപ്പറായ മെന്റി സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്‌ലിയിലേക്ക് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോച്ചെട്ടിനോക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള താരമാണ് കെപ.അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ തന്നെയായിരിക്കും ഈ പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *