ഡെമ്പലെ എംബപ്പേയുടെ വിടവ് നികത്തുമെന്ന് ആരും പ്രതീക്ഷിക്കേണ്ട:എൻറിക്കെ പറയുന്നു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിട്ടത്.ഒരു കൃത്യമായ പകരക്കാരനെ കൊണ്ടുവരാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തകർപ്പൻ പ്രകടനമാണ് പിഎസ്ജി എംബപ്പേയുടെ അഭാവത്തിലും നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ കളിച്ച മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർ സമനില വഴങ്ങിയിട്ടുള്ളത്.ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.
തകർപ്പൻ പ്രകടനമാണ് ഡെമ്പലെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം ലീഗിൽ മാത്രമായി നേടിയിട്ടുണ്ട്.എന്നാൽ എംബപ്പേയുടെ പകരക്കാരനാവാൻ വേണ്ടി ഡെമ്പലെയിൽ സമ്മർദ്ദം ചെലുത്തേണ്ട ആവശ്യമില്ല എന്നും അങ്ങനെ ആരും പ്രതീഷിക്കേണ്ട എന്നുമാണ് ഇതേ കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ എൻറിക്കെ പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻറിക്കെയുടെ വാക്കുകൾ ഇപ്രകാരമാണ്.
” ഞങ്ങൾ ഒരു ഗോൾ സ്കോററെയല്ല അന്വേഷിക്കുന്നത്.എംബപ്പേയുടെ പകരമാവാൻ വേണ്ടി ഡെമ്പലെയിൽ സമ്മർദ്ദം ചെലുത്തിയാൽ ഒരുപക്ഷേ നമ്മൾ ആഗ്രഹിക്കുന്ന പോലെ ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് വരില്ല.അങ്ങനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.ഞങ്ങൾ പ്രശ്നങ്ങളിൽ നിന്നാണ് തുടങ്ങുക. ഞങ്ങൾക്ക് ആകെ വേണ്ടത് ടീം വിജയിക്കുക എന്നുള്ളതാണ്.ആര് ഗോളടിക്കുന്നു എന്നത് കാര്യമാക്കുന്നില്ല.പിഎസ്ജി ജേഴ്‌സി ധരിച്ച ആരു വേണമെങ്കിലും ഗോൾ നേടട്ടെ. ഒരൊറ്റ താരത്തിൽ മാത്രമായി ഒരു സമ്മർദ്ദവും ഇല്ല.ടീം ഇമ്പ്രൂവ് ആയിക്കൊണ്ട് മുന്നോട്ടു പോകട്ടെ ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ റെയിംസിനോട് പിഎസ്ജി സമനില വഴങ്ങുകയായിരുന്നു. മത്സരത്തിൽ ഗോൾ നേടിയത് ഡെമ്പലെയാണ്. ഇനി അടുത്ത മത്സരത്തിൽ റെന്നസാണ് പിഎസ്ജിയുടെ എതിരാളികൾ. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് പിഎസ്ജി തന്നെയാണ്.