ഡി മരിയയുടെ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തെ എത്തിക്കാൻ പിഎസ്ജി!

ഈ സീസണോടുകൂടിയാണ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുക.താരത്തിന്റെ കരാർ പിഎസ്ജി പുതുക്കാനുള്ള സാധ്യതകൾ കുറവാണ്.ഡി മരിയക്ക് ക്ലബ്ബിൽ തുടരാൻ താൽപര്യമുണ്ടെങ്കിലും പിഎസ്ജി കരാർ പുതുക്കാൻ താല്പര്യം കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ടേക്കും.

ഇപ്പോഴിതാ താരത്തിന്റെ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ റിയാദ് മഹ്റസിനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. പ്രമുഖ മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഈയൊരു ട്രാൻസ്ഫർ റൂമർ പങ്കു വെച്ചിട്ടുള്ളത്.2023-ലാണ് മഹ്റസിന്റെ സിറ്റിയുമായുള്ള കരാർ അവസാനിക്കുക.ഈ കരാർ പുതുക്കാനുള്ള യാതൊരു നീക്കങ്ങളും ഇതുവരെ സിറ്റി നടത്തിയിട്ടില്ല.

അത്കൊണ്ട് തന്നെ താരം ഫ്രീ ഏജന്റാവുന്നത് ഒഴിവാക്കാൻ വരുന്ന സമ്മറിൽ സിറ്റി താരത്തെ കൈവിട്ടേക്കും.30 മില്യൺ യുറോയുടെയും 40 മില്യൺ യുറോയുടെയും ഇടയിലുള്ള ഒരു തുകയാണ് താരത്തിന്റെ വിലയായി പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്കും താരത്തിൽ താല്പര്യമുണ്ട്.എന്നാൽ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചെൽസിക്ക് തിരിച്ചടിയാണ്.

മഞ്ചസ്റ്റർ സിറ്റിയുടെ വളരെ പ്രധാനപ്പെട്ട താരമാണ് റിയാദ് മഹ്റസ്. പ്രീമിയർ ലീഗിൽ ഈ സീസണിൽ 21 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.അതേസമയം ഡി മരിയ ലീഗ് വണ്ണിൽ 20 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *