ഡിഫൻസ് ശക്തമാക്കാൻ പിഎസ്ജി ലക്ഷ്യം വെക്കുന്ന സൂപ്പർതാരത്തിന്റെ കാര്യത്തിൽ ശുഭവാർത്ത!

മുന്നേറ്റ നിരയിൽ ലോകോത്തര താരങ്ങൾ ഉണ്ടെങ്കിലും ഡിഫൻസ് ഇപ്പോഴും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഒരു തലവേദനയാണ്. ഈ മാസം രണ്ട് ലീഗ് വൺ മത്സരങ്ങളിൽ ആണ് പിഎസ്ജി പരാജയപ്പെട്ടത്. മാത്രമല്ല കഴിഞ്ഞ സൗഹൃദ മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവനോട് നാല് ഗോളുകളാണ് പിഎസ്ജി വഴങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡിഫൻസ് ശക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ്ബ് ഉള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഇന്റർ മിലാന്റെ പ്രതിരോധനിര താരമായ മിലാൻ സ്ക്രിനിയർക്ക് വേണ്ടി പിഎസ്ജി വലിയ രൂപത്തിൽ പരിശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല. ഇന്റർ മിലാൻ തന്നെ പിഎസ്ജിയുടെ നീക്കങ്ങളെ നിരസിക്കുകയായിരുന്നു. പക്ഷേ സ്ക്രിനിയറുടെ കാര്യത്തിൽ ഇപ്പോൾ പിഎസ്ജിക്ക് ഒരു ശുഭ വാർത്ത ലഭിച്ചിട്ടുണ്ട്.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്ക്രിനിയർ ഫ്രീ ഏജന്റായിരിക്കും.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇന്റർ മിലാൻ താൽപര്യപ്പെടുന്നുണ്ട് എന്നത് മാത്രമല്ല അവർ ശ്രമങ്ങൾ നടത്തുന്നുമുണ്ട്.ഏറ്റവും പുതിയതായി കൊണ്ട് ആറര മില്യൺ യൂറോ സാലറിയുള്ള കോൺട്രാക്ട് ഇന്റർ മിലാൻ താരത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സ്ക്രിനിയർ അത് നിരസിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനർത്ഥം അദ്ദേഹം പിഎസ്ജിയിലേക്ക് വരാൻ താല്പര്യപ്പെടുന്നുണ്ട് എന്നുള്ളതാണ്.

എന്നിരുന്നാലും ഇന്റർമിലാൻ ശ്രമങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല.പിഎസ്ജിയുടെ സെന്റർ ബാക്ക് ആയ റാമോസിന്റെ കരാർ ഈ സീസനോട് കൂടി അവസാനിക്കും. ഇത് പുതുക്കാനുള്ള യാതൊരുവിധ താൽപര്യവും ക്ലബ്ബ് കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്ക്രിനിയറേ പിഎസ്ജിക്ക് അടുത്ത സീസണിലേക്ക് വളരെ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *