ഡിഫൻസ് പൊളിഞ്ഞ് PSG, പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത്!
ഇനി ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ റെന്നസാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 9:35നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് തന്നെയാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നേയുള്ള മെഡിക്കൽ റിപ്പോർട്ട് ഇപ്പോൾ പിഎസ്ജി പ്രസിദ്ധീകരിച്ചിട്ടുണ്ട്.പിഎസ്ജിയുടെ പ്രതിരോധനിരയിലെ ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. സൂപ്പർതാരമായ പ്രിസണൽ കിമ്പമ്പേ ഏറെക്കാലമായി പരിക്കു മൂലം കളത്തിന് പുറത്താണ്.
മറ്റൊരു താരമായ നോർഡി മുകിയേലക്ക് ഹാംസ്ട്രിങ് ഇഞ്ചുറിയാണ്.അദ്ദേഹം ഇപ്പോഴും ചികിത്സ തുടരുകയാണ്.അഷ്‌റഫ് ഹക്കീമി വ്യക്തിഗത ട്രെയിനിങ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്.സെർജിയോ റാമോസിന് തന്റെ റൈറ്റ് കാഫിന് അസ്വസ്ഥതകൾ ഉണ്ട്. മധ്യനിരതാരമായ കാർലോസ് സോളർ മസിൽ ഇഞ്ചുറി കാരണം ഇൻഡോർ പരിശീലനമാണ് നടത്തുന്നത്.
Point médical avant #PSGSRFC. @Aspetar
— Paris Saint-Germain (@PSG_inside) March 17, 2023
അതുപോലെതന്നെ മറ്റൊരു താരമായ മാർക്കിഞ്ഞോസും പരിക്കിന്റെ പിടിയിൽ തന്നെയാണ്. അദ്ദേഹവും തനിച്ചാണ് പരിശീലനം നടത്തിയിട്ടുള്ളത്.ചുരുക്കത്തിൽ പ്രതിരോധനിരയിലെ പലരും പരിക്കിന്റെ പിടിയിലാണ് ഇപ്പോൾ ഉള്ളത്.
അതേസമയം കഴിഞ്ഞദിവസം ലയണൽ മെസ്സി പരിശീലനത്തിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹത്തിന് പരിക്കുണ്ടോ എന്ന റൂമറുകൾ പ്രചരിച്ചിരുന്നു.എന്നാൽ അദ്ദേഹത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നുമില്ല എന്നുള്ളത് തന്നെയാണ് ഈ മെഡിക്കൽ റിപ്പോർട്ട് വന്നതോടുകൂടി വ്യക്തമായിട്ടുള്ളത്.