ട്വിസ്റ്റ് സംഭവിക്കുന്നു? റയൽ ക്ലോസ് വെച്ചു കൊണ്ട് കരാർ പുതുക്കാൻ പിഎസ്ജി!

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ കോൺട്രാക്ട് അടുത്ത സീസണിലാണ് അവസാനിക്കുക. അദ്ദേഹത്തെ ഫ്രീ ഏജന്റ് ആയി കൊണ്ട് കൈവിടാൻ പിഎസ്ജിക്ക് ഒട്ടും താല്പര്യമില്ല.അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ തന്നെയാണ് പിഎസ്ജി താല്പര്യപ്പെടുന്നത്. അതിനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്.

പ്രമുഖ മാധ്യമമായ ട്യൂട്ടോമെർക്കാറ്റൊ വെബിന്റെ റിപ്പോർട്ട് പ്രകാരം ഈ ശ്രമങ്ങൾ ഫലം കണ്ടതായാണ് അറിയാൻ കഴിയുന്നത്.അതായത് ഒരു ട്വിസ്റ്റ് സംഭവിക്കുന്നു എന്നാണ് ഇവർ നൽകിയിരിക്കുന്നത്.കിലിയൻ എംബപ്പേ 3 വർഷത്തേക്ക് പിഎസ്ജിയുമായി കരാർ പുതുക്കിയേക്കാം. 2026 വരെയുള്ള ഒരു കരാറിലായിരിക്കും എംബപ്പേ ഒപ്പ് വെക്കുക.

പക്ഷേ ഒരു റയൽ മാഡ്രിഡ് ക്ലോസ് ഇതിൽ ഉണ്ടാകുമെന്ന് ഇവർ പറയുന്നു. ഒരു നിശ്ചിത റിലീസ് ക്ലോസ് ക്ലബ്ബ് നിശ്ചയിക്കും.അത് നൽകിക്കഴിഞ്ഞാൽ റയൽ മാഡ്രിഡിന് അദ്ദേഹത്തെ സ്വന്തമാക്കാം. 250 മില്യൻ യൂറോ ആയിരിക്കും ആ റിലീസ് ക്ലോസ് എന്നാണ് സൂചനകൾ. പക്ഷേ ഇത്രയും വലിയ തുക നൽകാൻ റയൽ മാഡ്രിഡ് തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.അതേസമയം താരം കരാർ പുതുക്കിയാൽ അത് സ്പാനിഷ് ക്ലബ്ബിന് തിരിച്ചെടി തന്നെയായിരിക്കും.

കാരണം വലിയ ഒരു തുക റയലിന് എംബപ്പേക്ക് വേണ്ടി ചിലവഴിക്കേണ്ടി വരും.എന്നാൽ അദ്ദേഹത്തെ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും പിഎസ്ജി ഇപ്പോൾ നടത്തുന്നുണ്ട്. പ്രത്യേകിച്ച് ഫ്രീ ഏജന്റായി കൊണ്ട് എംബപ്പേ പോകുന്നത് തടയുക എന്നതിനാണ് അവർ മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *