ട്വിസ്റ്റ്,ഒടുവിൽ സൂപ്പർതാരത്തിന്റെ കോൺട്രാക്ട് പിഎസ്ജി പുതുക്കി!

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് പിഎസ്ജി ലൂയിസ് എൻറിക്കേക്ക് കീഴിൽ പുറത്തെടുക്കുന്നത്. ഇത്തവണ നാല് കിരീടങ്ങൾ നേടാനുള്ള അവസരം പിഎസ്ജിയുടെ മുൻപിലുണ്ട്. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ജർമൻ ക്ലബ്ബായ ബോറൂസിയ ഡോർട്മുണ്ടിനെയാണ് അവർ നേരിടുക.ആദ്യ പാദ മത്സരം വരുന്ന ബുധനാഴ്ചയാണ് നടക്കുക.

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് പിഎസ്ജിക്ക് വേണ്ടി അവരുടെ യുവ സൂപ്പർതാരമായ വാറൻ സൈറേ എമരി നടത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നു. അദ്ദേഹം പിഎസ്ജി വിടുന്നുള്ള റൂമറുകളും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ ഇപ്പോൾ പിഎസ്ജിക്ക് സാധിച്ചു കഴിഞ്ഞിട്ടുണ്ട്. 2029 വരെയുള്ള ഒരു പുതിയ കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്. താരത്തിന് 18 വയസ്സ് പൂർത്തിയായതോടുകൂടിയാണ് ഈ കരാർ പുതുക്കൽ പിഎസ്ജി പൂർത്തിയാക്കിയത്.

കരാർ പുതുക്കാൻ കഴിഞ്ഞതിൽ ഈ താരം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.എമരിയുടെ വാക്കുകൾ ഇങ്ങനെയാണ്.”പിഎസ്ജിയിൽ തുടരാൻ കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനും അഭിമാനിതനുമാണ്. ക്ലബ്ബിന്റെ പ്രസിഡണ്ടിനോട് ഞാൻ നന്ദി പറയുന്നു.ഇതുവരെ ക്ലബ് എനിക്ക് ചെയ്തു തന്നതിനെല്ലാം ഞാൻ നന്ദിയുള്ളവനായിരിക്കും. പരിശീലകൻ ലൂയിസ് എൻറിക്കെയോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. എന്നെ ഇതുവരെ സഹായിച്ചവർക്കും ഇവിടത്തെ ആരാധകർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു ” ഇതാണ് വാറൻ സൈറേ എമരി പറഞ്ഞിട്ടുള്ളത്.

സെൻട്രൽ മിഡ്‌ഫീൽഡർ റോളിലാണ് താരം പ്രധാനമായും കളിക്കുന്നത്. ഫ്രഞ്ച് ലീഗിൽ 25 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.പിഎസ്ജിയിലൂടെ വളർന്ന് വന്ന താരം ഫ്രഞ്ച് ദേശീയ ടീമിനെ വേണ്ടിയും കളിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *