ടുഷേലിനെ പുറത്താക്കി, എംബാപ്പേ പ്രതികരിച്ചത് ഇങ്ങനെ !

ഇന്നലെയായിരുന്നു പിഎസ്ജിയുടെ പരിശീലകൻ തോമസ് ടുഷേലിനെ പുറത്താക്കിയ വിവരം ഫുട്ബോൾ ലോകത്ത് പ്രചരിച്ചത്. പിഎസ്ജി ബോർഡാണ് താരത്തെ പുറത്താക്കാൻ തീരുമാനമെടുത്തത്. ഇതുവരെ ഔദ്യോഗികസ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ടുഷേലിനെ പിഎസ്ജി പുറത്താക്കി എന്നുള്ളത് പ്രമുഖമാധ്യമങ്ങൾ എല്ലാം തന്നെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പ്രതീക്ഷക്കൊത്ത പ്രകടനം പിഎസ്ജി കാഴ്ച്ചവെക്കാത്തതാണ് പുറത്താക്കാനുള്ള പ്രാഥമികകാരണമായി വിലയിരുത്തപ്പെടുന്നത്. ഏതായാലും തങ്ങളുടെ പരിശീലകനെ നഷ്ടപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്ജി സൂപ്പർ താരം കിലിയൻ എംബപ്പേ. ഫുട്ബോളിലെ നിയമങ്ങൾ ഇങ്ങനെയൊക്കെയാണെന്നും നിങ്ങൾ ഇവിടെയുണ്ടായിരുന്ന സമയത്തെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ലെന്നുമാണ് എംബപ്പേ അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് എംബപ്പേ ഈ വിഷയത്തിൽ പ്രതികരിച്ചത്.

” നിർഭാഗ്യവശാൽ ഇതാണ് ഫുട്ബോളിന്റെ നിയമം. പക്ഷെ നിങ്ങൾ ഇവിടെയുണ്ടായിരുന്ന ആ സമയത്തെ ആരും തന്നെ മറക്കുകയില്ല. ക്ലബ്ബിന്റെ ചരിത്രതാളുകളിൽ മനോഹരമായ ഒരു അധ്യായം രേഖപ്പെടുത്താൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങൾക്ക്‌ നന്ദി പറയുന്നു കോച്ച് ” ഇതാണ് എംബപ്പേ കുറിച്ചത്. പിഎസ്ജിയുടെ പുതിയ പരിശീലാകാനാവാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് മുൻ ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോക്കാണ്. ആര് പരിശീലകനായാലും നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാഴ്സയെ മറികടക്കുക എന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *