ടീമിന്റെ കരുത്ത് ഇനിയും വർധിപ്പിക്കണം, നാല് താരങ്ങളെ സ്വന്തമാക്കാൻ PSG!

പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയാനാർഡോക്ക് തന്റെ സ്ഥാനം ഉടൻ തന്നെ നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.പുതിയ സ്പോർട്ടിങ് ഡയറക്ടറായി കൊണ്ട് ലൂയിസ് കാംപോസിനെയാണ് പിഎസ്ജി നിയമിക്കുക. അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്വം ഇദ്ദേഹത്തിലാണ് ഏൽപിക്കപ്പെടുക.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ലെ പാരീസിയൻ പുറത്തു വിട്ടിട്ടുണ്ട്. അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നാല് സൂപ്പർ താരങ്ങളെ സ്വന്തമാക്കാനാണ് ഇദ്ദേഹം ലക്ഷ്യം വെച്ചിരിക്കുന്നത്. ഒരു സെന്റർ ബാക്ക്, രണ്ട് മധ്യനിര താരങ്ങൾ,ഒരു സ്ട്രൈക്കർ എന്നിവരെയാണ് ഇദ്ദേഹം ടീമിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്.

മധ്യനിരയിലേക്ക് മോണോക്കോയുടെ ഷൂമെനിയെയാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്.എന്നാൽ റയൽ മാഡ്രിഡ്, ലിവർപൂൾ എന്നിവർ താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ട്.

മുന്നേറ്റ നിരയിലേക്ക് ഡെമ്പലെയാണ് പിഎസ്ജി കണ്ടു വെച്ചിരിക്കുന്നത്. അദ്ദേഹം ബാഴ്സ വിട്ടു കൊണ്ട് വരുമെന്നാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ.

മധ്യനിരയിലേക്ക് പോർച്ചുഗീസ് സൂപ്പർതാരമായ റെനാറ്റൊ സാഞ്ചസ്,ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ് എന്നിവരെയാണ് പിഎസ്ജി പരിഗണിക്കുന്നത്.എന്നാൽ ഡി യോങ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം സജീവമാണ്.

അതേസമയം നിരവധി സൂപ്പർതാരങ്ങളെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.Julian Draxler, Mauro Icardi, Ander Herrera, Colin Dagba, Layvin Kurzawa എന്നിവരൊക്കെ അതിൽ പെട്ടവരാണ്.

Leave a Reply

Your email address will not be published. Required fields are marked *