ടീം സെലക്ഷനിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് തുറന്ന് പറഞ്ഞ് ഗാൾട്ടിയർ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന നാലാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി കളത്തിൽ ഇറങ്ങുന്നുണ്ട്.മൊണാക്കോയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് പിഎസ്ജിയുടെ ഹോം മൈതാനത്താണ് മത്സരം നടക്കുക.
ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതായത് മത്സരത്തിന്റെ ആദ്യ ഇലവനിൽ ചില പുതിയ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല തുടർച്ചയായി മത്സരങ്ങൾ വരുന്നതുകൊണ്ട് ടീം സെലക്ഷനിൽ റൊട്ടേഷൻ നടപ്പിലാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.
Galtier Drops a Notable Hint on Squad Selection Plans for PSG’s Upcoming Crucial Fixtures https://t.co/4eSjnIS6Px
— PSG Talk (@PSGTalk) August 27, 2022
” താരങ്ങൾ ക്ഷീണിതരാവാൻ വേണ്ടിയോ പരിക്കേൽക്കാൻ വേണ്ടിയോ ഞാൻ ഒരിക്കലും കാത്തുനിൽക്കില്ല. 21 ദിവസത്തിനിടെ ഞങ്ങൾക്ക് ഏഴ് മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യങ്ങൾ വളരെ വലുതാണ്. ക്വാളിറ്റിയുള്ള സ്‌ക്വാഡ് ഞങ്ങൾക്കുണ്ട്. അതിനെ മാറിമാറി ഞാൻ ഉപയോഗപ്പെടുത്തും.ചില താരങ്ങൾക്ക് വിശ്രമം ലഭിക്കാറില്ല. അവർക്ക് വിശ്രമം നൽകിക്കൊണ്ട് മറ്റു പലർക്കും അവസരങ്ങൾ നൽകാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്.മൊണാക്കോക്കെതിരെയുള്ള മത്സരത്തിലും പുതിയ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മിഡ്ഫീൽഡറായ വീറ്റിഞ്ഞ സസ്പെൻഷൻ മൂലം ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. പകരം റെനാറ്റോ സാഞ്ചസ് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.