ഞാൻ ഹാപ്പിയല്ല : ഗാൾട്ടിയർ പറയുന്നു

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ തന്നെ അലട്ടുന്ന ഒരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്. അതായത് സെറ്റ് പീസുകളിൽ നിന്നും പിഎസ്ജി ഗോൾ വഴങ്ങുന്നുണ്ടെന്നും അത് തന്നെ വളരെയധികം നിരാശപ്പെടുത്തുന്നു എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ രണ്ട് മത്സരത്തിന്റെ കാര്യത്തിൽ എനിക്ക് നിരാശയാണുള്ളത്. എന്തെന്നാൽ ആ രണ്ടു മത്സരങ്ങളിൽ നിന്ന് ഞങ്ങൾ കൂടുതൽ ഗോളുകൾ വഴങ്ങി. പൊസിഷനിങ്ങിന്റെ കാര്യത്തിൽ ഞങ്ങൾ നല്ല നിലയിൽ അല്ല. അത് ആത്മാർത്ഥതയുമായി ബന്ധപ്പെട്ടതാണ്.ഞാൻ ഇന്ന് ഇതേക്കുറിച്ച് താരങ്ങളോട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് നേരം ഇക്കാര്യം ചർച്ച ചെയ്തു ” ഗാൾട്ടിയർ പറഞ്ഞു.

അതായത് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് ആകെ പിഎസ്ജി വഴങ്ങിയിട്ടുള്ളത്.പിഎസ്ജി ഡിഫൻസിലെ പോരായ്മകളാണ് ഇത് തുറന്നു കാണിക്കുന്നത്. ഈ വിഷയത്തിലാണ് ഇപ്പോൾ ഗാൾട്ടിയർ വിമർശനം ഉന്നയിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *